Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു ഒന്നൊന്നര കാലനായി ബിബിനെത്തുമ്പോൾ സുഹൃത്തായി എത്തുന്നത് ഒന്നൊന്നര കുടിയനും; അതിഥി താരമായി കട്ടപ്പനയിലെ ഹൃഥിക് റോഷനും; ഒരു പഴയ ബോംബ് കഥയുടെ ട്രെയിലർ കാണാം

ഒരു ഒന്നൊന്നര കാലനായി ബിബിനെത്തുമ്പോൾ സുഹൃത്തായി എത്തുന്നത് ഒന്നൊന്നര കുടിയനും; അതിഥി താരമായി കട്ടപ്പനയിലെ ഹൃഥിക് റോഷനും; ഒരു പഴയ ബോംബ് കഥയുടെ ട്രെയിലർ കാണാം

അമർ അക്‌ബർ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്ന ബിബിൻ ജോർജിനെ നായകനാക്കി ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന ഒരു പഴയ ബോംബ് കഥയുടെ ട്രെയിലറെത്തി. നടൻ ദിലീപ് ആണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.

ചിത്രത്തിൽ ഒരു ഒന്നൊന്നര കാലനായി ബിബിനെത്തുമ്പോൾ സുഹൃത്തായി എത്തുന്നത് ഒന്നൊന്നര കുടിയനീയ ഹരീഷ് കണാരൻ ആണ്. ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ബിജുകുട്ടൻ, വിജയരാഘവൻ,ദിനേശ് പ്രഭാകർ, കലാഭവൻ ഹനീഫ്, സോഹൻ സീനുലാൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷഫീർ റഹ്മാൻ, സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണൻ അതിഥി താരമായി ചിത്രത്തിൽ എത്തുന്നുണ്ട്.

യുജിഎം എന്റർടൈയ്ന്മെന്റിന്റ ബാനറിർ ഡോക്ടർ സക്കറിയ തോമസ്സ്, ആൽവിൻ ആന്റണി, ജിജോ കാവനാൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനിൽ കർമ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP