Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം അതീവരഹസ്യമായി; വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; ഇന്ത്യൻ വരന്റെ വേഷമണിഞ്ഞ് നിക്ക് ജൊനാസ്  

പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം അതീവരഹസ്യമായി; വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; ഇന്ത്യൻ വരന്റെ വേഷമണിഞ്ഞ് നിക്ക് ജൊനാസ്   

മറുനാടൻ ഡെസ്‌ക്‌

മുൻ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്കാ ചോപ്രയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ഏറെ രഹസ്യമായാണ് പ്രിയങ്കയും അമേരിക്കൻ ഗായകൻ നിക് ജൊനാസും തമ്മിലുള്ള വിവാഹം. വിവാഹത്തെക്കുറിച്ച് യാതൊരു വിവരവും കുടുംബം പുറത്തു വിട്ടിട്ടില്ലായിരുന്നു. ചടങ്ങിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളിൽ നിന്നാണ് പ്രിയങ്കയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചതായി ആരാധകർ അറിഞ്ഞത്.

ഇന്ത്യൻ ആചാര പ്രകാരം നടക്കുന്ന വിവാഹത്തിന്റെ തുടക്കമായുള്ള റോക്ക എന്ന ചടങ്ങാണ് ഇന്നു രാവിലെ നടന്നത്. ദിവസങ്ങൾ നീളുന്ന ആഘോഷത്തിൽ പങ്കെടുക്കാനായി കുടുംബവും ഏറ്റവും അടുത്ത സുഹൃത്തുക്കളുമെത്തിയിട്ടുണ്ട്. സ്വകാര്യ ഹോട്ടലിലാണ് ചടങ്ങുകളെന്നാണ് സൂചന.

ഈ വർഷമാദ്യം മുതലാണ് നികും പ്രിയങ്കയും തമ്മിലുള്ള പ്രണയം വാർത്തകളിൽ ഇടം നേടിയത്. തുടക്കത്തിൽ എതിർത്തെങ്കിലും പിന്നീട് ഒരുമിച്ചു കൈകോർത്ത് ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തുടങ്ങി. അമേരിക്കയിൽ വച്ചാകും വിവാഹമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ഇന്ത്യൻ ആചാര പ്രകാരമാണ് ഇപ്പോൾ ചടങ്ങുകൾ. തികച്ചും ഇന്ത്യൻ വരന്റെ വേഷത്തിൽ സുന്ദരനായാണ് നിക് റോക്ക ചടങ്ങിനെത്തിയത്. നികിന്റെ കുടുംബവും എത്തിയിട്ടുണ്ട്. 25 വയസ്സുകാരനായ നികും 35കാരിയായ പ്രിയങ്കയും തമ്മിലുള്ള പ്രണയം ഏറെ ചർച്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP