Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമി അല്ലെങ്കിൽ ജയറാം എന്ന് വിളിക്കുന്നതല്ലാതെ ..; ജയറാം ഇങ്ങോട്ടു വാടോ എന്നുപോലും പറഞ്ഞിട്ടില്ല; പറഞ്ഞതൊന്നും തന്റെ വാക്കുകളല്ല: വിവാദങ്ങൾ തള്ളിക്കളഞ്ഞ് രാജസേനൻ

സാമി അല്ലെങ്കിൽ ജയറാം എന്ന് വിളിക്കുന്നതല്ലാതെ ..; ജയറാം ഇങ്ങോട്ടു വാടോ എന്നുപോലും പറഞ്ഞിട്ടില്ല; പറഞ്ഞതൊന്നും തന്റെ വാക്കുകളല്ല: വിവാദങ്ങൾ തള്ളിക്കളഞ്ഞ് രാജസേനൻ

കൊച്ചി: തന്നെയും ജയറാമിനെയും കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവുമില്ലെന്ന് വിശദീകരിച്ച് സംവിധായകൻ രാജസേനൻ. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച രാജസേനനും ജയറാമും ഇപ്പോൾ ശത്രുതയിലാണെന്നും രാജസേനൻ സിനിമകളിൽ ജയറാം അനാവശ്യമായി ഇടപ്പെട്ടു എന്നുമായിരുന്നു റിപ്പോർട്ട്.

രണ്ടു ദിവസമായി തന്റെ പേരിൽ പ്രചരിക്കുന്ന ചില വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് ഫേസ്‌ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നതെന്ന് രാജസേനൻ വ്യക്തമാക്കുന്നു. പറഞ്ഞതൊന്നും തന്റെ വാക്കുകളല്ല എന്നും ജയറാമിനെതിരെ ഒരിക്കലും താൻ ഇത്തരത്തിൽ സംസാരിക്കുകയില്ലെന്നും രാജസേനൻ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട സുഹൃത്തുകളെ,

ഒരു പ്രത്യേക കാര്യം അറിയിക്കാനാണ് ഈ പോസ്റ്റ് .......എന്റെ 37 സിനിമകളിൽ 16 സിനിമകളിലും ജയറാമാണ് അഭിനയിച്ചിട്ടുള്ളത് , അത് എല്ലാപേർക്കും അറിയാവുന്ന കാര്യമാണ് .16 സിനിമകളിൽ ഏകദേശം 14 എണ്ണവും ഗംഭീര വിജയവും 2 എണ്ണം ആവറേജ് ആയിട്ടു പോയ സിനിമകളുമാണ് .

ആ സമയത്തുതന്നെ ഈ ബന്ധം ഇല്ലാതാക്കാനുള്ള ചില കുതന്ത്രങ്ങളൂം ചില പൊടിക്കൈകളും പലരും പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ വലിയ കുഴപ്പമില്ലാതെയങ്ങു പോയി .ചെറിയ ചെറിയ ഗ്യാപ്പുകളിൽ ചില കുത്തിത്തിരിക്കലും ചില ന്യൂസ് ഏജന്റുകൾ എന്ന് പറയുന്നവരുടെയൊക്കെ ചില ഇടപെടലുകൾ തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയൂം അതിന്റെ പേരിൽ ഇടക്ക് കുറച്ചു മാനസികമായി അകന്നിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ..പിന്നെ സുരേഷ് ഗോപിയുടെ ഇടപെടലിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായതു.

അന്ന് ഷൂട്ടിങ് കഴിഞ്ഞു പിരിഞ്ഞു ഇറങ്ങിയപ്പോൾ നമ്മൾ തീരുമാനം എടുത്തതാണ് ആരെന്തു പറഞ്ഞു പരത്തിയാലും നമ്മൾ തമ്മിൽ തെറ്റില്ല എന്നൊക്കെ. പക്ഷെ കനകസിംഹാസനം എന്ന സിനിമ ആയപ്പോഴേക്കും വീണ്ടും എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടാവുകയും എന്തോ തെറ്റിദ്ധാരണകൾ ...സത്യസന്ധമായി പറയുകയാണെങ്കിൽ ജയറാമും ഞാനും തമ്മിൽ മുഖത്ത് നോക്കി ഒരു വാക്കും തെറ്റായി പറഞ്ഞിട്ടില്ല.

ഞങ്ങൾ പരസ്പരം ഈ പതിനാറു സിനിമകളിലും ജയറാം എത്ര രൂപ പ്രതിഫലം വാങ്ങി ഞാൻ എത്ര രൂപ വാങ്ങി അതുപോലും പരസ്പരം ചർച്ച ചെയ്തിട്ടില്ല എന്നുള്ളതാണ്. രണ്ടു ആൺ സുഹൃത്തുക്കൾ തമ്മിൽ ചർച്ച ചെയ്യാവുന്ന ഒരുപാടു മേഖലകളുണ്ട് നല്ലതും ചീത്തയായിട്ടുള്ളതും അങ്ങനെ ചീത്തയായിട്ടുള്ള എന്തെങ്കിലും കാര്യം നമ്മൾ തമ്മിൽ ചർച്ച ചെയറില്ലായിരുന്നു, ഒരു ജേഷ്ടാനുജൻ ബന്ധം തന്നെയായിരുന്നു.

ഒരിക്കൽ പോലും നീ എന്നൊരു വാക്കുപോലും ഞാൻ ജയറാമിനെ ഉപയോഗിച്ചിട്ടില്ല. ജയറാം എന്നെ സേനൻ അല്ലെങ്കിൽ സാമി ഞാനും തിരികെ സാമി അല്ലെങ്കിൽ ജയറാം എന്ന് വിളിക്കുന്നതല്ലാതെ ..'ജയറാം ഇങ്ങോട്ടു വാടോ എന്നുപോലും പറഞ്ഞിട്ടില്ല , സിനിമകകത്തു സാധാരണ വാടോ പോടോ എന്ന് വിളിക്കുന്ന റിലേഷൻസ് ധാരാളമുണ്ട്, പക്ഷ അതുപോലും ഉപയോഗിക്കാത്ത അത്രയും ജനുവിൻ റിലേഷൻ ആയിരുന്നു.

രണ്ടു ദിവസമായി ഞാൻ എന്തക്കയോ പറഞ്ഞു എന്നും പറഞ്ഞു പോസ്റ്റുകൾ വരുന്നുണ്ട്, അങ്ങനെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല അതൊന്നും എന്റെ വാക്കുകളുമല്ല, ഞാൻ ഇനി ജയറാമിന് എതിരായിട്ട് അങ്ങിനത്തെ വാക്കുകൾ ഉപയോഗിക്കാൻ തയ്യാറുമല്ല അതെന്റെ ജോലിയുമല്ല .....
സിനിമ എന്ന് പറയുന്നത് എന്റെ പ്രാണവായുവാണ്, സിനിമ ചെയ്യാൻ വേണ്ടി തീവ്രമായിട്ടു ശ്രമിക്കും . ഇപ്പോൾ ഒരു നിശ്ശബ്ദതയുണ്ട് ആ നിശബ്ദത ഒരു കൊടുംകാറ്റായി മാറ്റാൻ തീർച്ചയായും ശ്രമിക്കും, ദൈവം എന്നെ അതിന് അനുവദിക്കും അല്ലെങ്കിൽ സഹായിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്, അതൊരു ജയറാം പടമാണോ അതോ വേറെ പടവുമായിട്ടാണോ അതൊന്നും എനിക്കറിയില്ല.

അല്ലാതെ ഇനി ജയറാമിനെ കുറിച്ച് എന്തെങ്കിലും പറയാനോ ഇപ്പോൾ പറഞ്ഞ വാക്ക് എന്റേതാണെന്നു അവകാശപ്പെടാനോ എനിക്ക് കഴിയില്ല. ഇതൊന്നും എന്റെ വാക്കുകൾ അല്ല. ഇതു ഇത്രയും പറയാൻ വേണ്ടിയാണു ഈ പോസ്റ്റ് . പ്രിയപ്പെട്ട സോഷ്യൽ മീഡിയ സുഹൃത്തുക്കൾ എന്റെ മാനസികാവസ്ഥ മനസിലാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP