Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ഷൂട്ടിങ് ആരംഭിച്ചു;ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രം നിർമ്മിക്കുന്നത് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ഷൂട്ടിങ് ആരംഭിച്ചു;ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രം നിർമ്മിക്കുന്നത് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്

കൊല്ലം; ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ (സാമൂഹിക പ്രതിബദ്ധത ഫണ്ട)് ഉപയോഗിച്ച് നിർമ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന് സിനിമയുടെ ഷൂട്ടിങ് കൊല്ലത്ത് ആരംഭിച്ചു.ചിത്രത്തിന്റെ പൂജ മെയ് 19ന് പുനലൂർ ഐക്കരക്കോണം പൂങ്ങോട്

ശിവക്ഷേത്രത്തിൽ നടന്നു. ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നുംതിരഞ്ഞെടുത്ത ഇരുപത് പേരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുക.ഇവരോടൊപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കും. വർക്കല, പുനലൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരിക്കും. യുഎഇആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. ബിജു മജീദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പൂജയിൽ നടി പ്രിയങ്ക നായർ, സംവിധായകൻ ബോബൻ സാമുവേൽ എന്നിവരെ കൂടാതെ രാഷ്ട്രീയ സാമൂഹിക,സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ ഷിബു രാജ് എഴുതിയിരിക്കുന്നു. ക്യാമറ-പി സി ലാൽ,സംഗീത സംവിധാനം-ബിജു റാം, എഡിറ്റിങ്- ജോൺസൻ ഇരിങ്ങോൾ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ, അങ്കമാലി. വർക്കല, പുനലൂർ,ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ സിനിമ ചിത്രീകരിക്കും.

എം. പത്മകുമാർ സംവിധാനം ചെയ്ത പ്രിയങ്ക നായർ പ്രധാന വേഷത്തിൽ അഭിനയിച്ച'ജലമാണ്' ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ആദ്യചിത്രം. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങൾ ഓസ്‌കറിലെ 'ബെസ്റ്റ് ഒറിജിനൽ സോങ്' വിഭാഗത്തിലെ പ്രാഥമികചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP