Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ എത്തുന്ന നടിമാർക്ക് ലഭിക്കുന്നത് പ്രസിദ്ധി അനുസരിച്ച് 10,000 ഡോളർ വരെയെന്ന് ശ്രീ റെഡ്ഡി; മിക്കവാറും സി,ഡി ഗ്രേഡ് നടിമാരാണ് ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകാറെന്ന് നടി സഞ്ജന ഗൽറാണി; പിടിയിലായ പെൺവാണിഭ സംഘം തന്നെയും വിളിച്ചിരുന്നെന്ന് നടി അനസൂയ: തെലുഗു സിനിമാ ലോകം വീണ്ടും വിവാദത്തിൽ

അമേരിക്കയിൽ എത്തുന്ന നടിമാർക്ക് ലഭിക്കുന്നത് പ്രസിദ്ധി അനുസരിച്ച് 10,000 ഡോളർ വരെയെന്ന് ശ്രീ റെഡ്ഡി; മിക്കവാറും സി,ഡി ഗ്രേഡ് നടിമാരാണ് ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകാറെന്ന് നടി സഞ്ജന ഗൽറാണി; പിടിയിലായ പെൺവാണിഭ സംഘം തന്നെയും വിളിച്ചിരുന്നെന്ന് നടി അനസൂയ: തെലുഗു സിനിമാ ലോകം വീണ്ടും വിവാദത്തിൽ

ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് കാലമായി തെലുഗു സിനിമാ ലോകം ലൈംഗിക വിവാദത്തിന്റെ പിടിയിലാണ്. നിരവധി നടിമാർ ലൈംഗിക ആരോപണം ഉന്നിയിച്ച് രംഗത്തൈത്തി. ഒടുവിൽ സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദത്തിനെതിരെ നടി ശ്രീ റെഡ്ഡി തുണി ഉരിഞ്ഞു പ്രതിഷേധിച്ചു. നിരവധി സിനിമാ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ ശ്രീ റെഡ്ഡി ലൈംഗിക ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ തെലുഗു സിനിമാ പെൺവാണിഭവുമായി ബന്ധപ്പെട്ട് ദമ്പതികൾ പൊലീസ് പിടിയിലാകുന്നത്.

വിദേശ ഇന്ത്യാക്കാരായ മൊഗുഡുമിടി കിഷനും (ശ്രീരാജ്) ഭാര്യ ചന്ദ്രയും കഴിഞ്ഞ വർഷം പിടിയിലാകുകയും ഇവർക്കെതിരേ കഴിഞ്ഞ ദിവസം അമേരിക്കൻ അധികൃതർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെലുഗു സിനിമയിലെ നടിമാർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദമ്പതികൾ തങ്ങളെ സമീപിച്ചിരുന്നതായി ഇവർ വ്യക്തമാക്കി. ഈ ദമ്പതികളെ കുറിച്ച് തെലുഗു സിനിമാ ലോകത്തിന് നന്നായി അറിയാമെന്ന് തന്നെയാണ് ഇവരുടെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കൻ സെക്സ് റാക്കറ്റുമായി ഒട്ടേറെ നടിമാർക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കൻ പൊലീസ് കണ്ടെത്തിയത്. തെലുഗു സിനിമയിൽ നിന്ന് നിരവധി നടിമാർ ഇവരുടെ ക്ഷണം സ്വീകരിച്ച് അമേരിക്കയിൽ എത്താറുണ്ടെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. പല നടിിമാർക്കും പല റേറ്റാണ് ഇവിടെ ലഭിക്കുന്നത്. നടിമാരുടെ പ്രസിദ്ധി അനുസരിച്ച് അവർക്ക് 1000 ഡോളർ മുതൽ 10,000 ഡോളർ വരെയാണ് പ്രതിഫലം നൽകാറ്. ഹൈദരാബാദിൽ ഇവർക്ക് കോ ഓർഡിനേറ്റർമാർ ഉണ്ടെന്നും വിസയും യാത്രാ ചെലവുകളുമെല്ലാം ഏർപ്പാടാക്കുന്നത് ഇവരാണെന്നുമാണ് ശ്രീ റെഡ്ഡി പറഞ്ഞത്. തന്നെ ദമ്പതികൾ ഇക്കാര്യത്തിനായി സമീപിച്ചിരുന്നെന്നും നടിയെ ഉദ്ധരിച്ച് ഒരു തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ ദമ്പതികളുടെ ഇടപാടുകളെക്കുറിച്ച് ആങ്കറായി സിനിമയിലെത്തി നായികയായ അനസൂയയും തുറന്നു പറഞ്ഞു. 2016ൽ ശ്രീരാജ് തന്നെ അമേരിക്കൻ നമ്പറിൽ നിന്നു വിളിച്ചിരുന്നതായാണ് അനസൂയ പറഞഞത്. ഒരു തെലുങ്ക് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടായിരുന്നു വിളി. എന്നാൽ അയാളുടെ സംസാരത്തിൽ പന്തികേട് തോന്നിയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. എന്നിരുന്നാലും തന്റെ ചിത്രം അവർ പോസ്റ്ററിൽ ഉപയോഗിച്ചിരുന്നെന്നും അതിനെ താൻ ഒന്നും ചെയ്യുന്നില്ലെന്ന് ട്വീറ്റ് ചെയ്താണ് മറികടന്നതെന്നും അനസൂയ വ്യക്തമാക്കി. 2014ൽ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പരിപാടിയൽ പങ്കെടുക്കാനാണ് താൻ അവസാനമായി അമേരിക്കയിൽ പോയതെന്നും അനസൂയ പറഞ്ഞു.

അതേസമയം ലെംഗികതയ്ക്ക് വേണ്ടിയുള്ള ഈ തരികിട പരിപാടിയുടെ പരസ്യത്തിന് നടികൾ ഇരയായിരുന്നതായി നടി സഞ്ജനാ ഗൽറാണിയും പറയുന്നു. എന്നാൽ അമേരിക്കയിൽ ഇതൊരു പുതിയ കാര്യമല്ലെന്നും മിക്കവാറും സിനിമയിൽ സഹതാരങ്ങളായി വേഷമിടുന്ന സി, ഡി ഗ്രേഡിലുള്ള നടിമാരാണ് ഇരയാകാറ് എന്നും പറഞ്ഞു. അമേരിക്കയിൽ ഒരു നൃത്തപരിപാടി എന്നു പറഞ്ഞാണ് വിളിക്കാറ്. കൂടുതൽ പണം ഉണ്ടാക്കാനുള്ള വേദി എന്ന നിലയിൽ അവർ ഇക്കാര്യം സമ്മതിക്കും. ചിലപ്പോഴൊക്കെ ഇക്കാര്യം പരസ്പരധാരണയോടെ ആയിരിക്കുമെന്നും ഗൽറാണി റഞ്ഞു.

വിദേശ സ്റ്റേജ് ഷോയുടെ പേരിൽ നടിമാരെ വിളിച്ചു വരുത്തുകയും വിദേശികൾക്ക് ലൈംഗിക വ്യാപാരത്തിന് അവസരം സൃഷ്ടിക്കുകയും ചെയ്ത് കോടികൾ സമ്പാദിച്ച സെക്സ്റാക്കറ്റ് കണ്ണികളായ ദമ്പതികൾ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. സ്റ്റേജ് ഷോകൾക്കായി വിളിച്ചുവരുത്തി ഇവരെ ആഡംബര ഹോട്ടലുകളിൽ പാർപ്പിച്ച് ഇടപാടുകാർക്ക് വൻതുകയ്ക്ക് ലൈംഗികതയ്ക്ക് ഒത്താശ ചെയ്യുന്നെന്നാണ് ഇവർക്കെതിരേ ഉയർന്നിരിക്കുന്ന ആരോപണം. ഷിക്കാഗോ, ഇല്ലിനോയ്സ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവരുടെ പെൺവാണിഭ സംഘത്തെ പിടികൂടിയതായിട്ടാണ് വിവരം. തെലുങ്കിലെയും തമിഴിലെയും അഞ്ചു മൂൻനിര നടിമാർ ഇവരുടെ ഇരകളായതായി കണ്ടെത്തിയിട്ടുണ്ട്.

വാഷിങ്ടണിൽ നിന്നും കഴിഞ്ഞ ഏപ്രിലിലാണ് ഇവർ അറസ്റ്റിലായത്. അതിന് ശേഷം ഹോംലാന്റ് സെക്യൂരിറ്റിയിലെ ഫെഡറൽ ഏജന്റുകൾ ഇവർക്കെതിരേ അന്വേഷണം നടത്തിവരികയായിരുന്നു. ഇവർക്ക് ഇതുവരെ ജാമ്യം പോലും കിട്ടിയിട്ടില്ല. ഇവരുടെ കുട്ടികളെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വിമാനടിക്കറ്റും താമസ സൗകര്യവും ഏർപ്പാടാക്കിയാണ് നടിമാരെ ഇന്ത്യയിൽ നിന്നും വിളിച്ചു വരുത്തുന്നത്. അതിന് ശേഷം ആഡംബരഹോട്ടലുകളിലും എല്ലാ സുഖസൗകര്യങ്ങളുമുള്ള അപ്പാർട്ട്മെന്റിലേക്കും മറ്റും വിളിച്ചുവരുത്തി ഓരോ നടിമാർക്കും 3,000 ഡോളർ നിരക്കിൽ ഇടപാടുകാർക്ക് നൽകും. ഇടപാടുകാരിൽ കൂടുതലും അമേരിക്കയിൽ താമസമാക്കിയ തെലുങ്കന്മാരാണ്.

സംഭവത്തിൽ ഇരകളിൽ നിന്നും ദമ്പതികളെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. നടിമാരുടെ യാത്രാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദമ്പതികൾക്ക് പണം നൽകി നടിമാരെ ഉപയോഗിച്ചെന്ന് ഇടപാടുകാരും സമ്മതിച്ചിരിക്കുകയാണ്. മൊഡുകമുഡിയും ചന്ദ്രയും താമസിച്ച ഹോട്ടലുകൾ അടക്കം അനേകം ഹോട്ടലുകളിൽ നിന്നും തെളിവെടുത്തിട്ടുണ്ട്. കയ്യെഴുത്തുപ്രതികൾ, യാത്രാരേഖകൾ, ക്രെഡിറ്റ്കാർഡുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP