Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' പ്രദർശനത്തിനൊരുങ്ങി; മഹേഷിന്റെ പ്രതികാരത്തിനു ശേഷമുള്ള ദിലീഷ് പോത്തന്റെ ചിത്രം പെരുന്നാളിന് തിയേറ്ററുകളിൽ; ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' പ്രദർശനത്തിനൊരുങ്ങി; മഹേഷിന്റെ പ്രതികാരത്തിനു ശേഷമുള്ള ദിലീഷ് പോത്തന്റെ ചിത്രം പെരുന്നാളിന് തിയേറ്ററുകളിൽ; ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

 കൊച്ചി: 'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി.റഫീക് അഹമ്മദ് എഴുതി ബിജിബാൽ സംഗീതം പകർന്ന് 'കണ്ണിലെ പൊയ്കയില്' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.ഗണേശ് സുന്ദരവും സൗമ്യ ബാലകൃഷ്ണനുമാണ് ഈ മെലഡി ആലപിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരത്തിലും ബിജിബാൽ തന്നെയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.

കാസർഗോഡ് ജില്ലയാണ് ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.അതേസമയം കഥയ്ക്ക് കാസർഗോഡുമായോ ആനാടിന്റെ ചരിത്രവുമായോ ഒന്നും ബന്ധമില്ല.2016 ജൂലൈ 24നാണ് ദിലീഷ് പോത്തൻ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തു വിട്ടത്.

 

സന്ദീപ് സേനൻ, അനീഷ് എം.തോമസ് എന്നിവർ ചേർന്ന് ഉർവ്വശി തീയേറ്റേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്. രാജീവ് രവിയാണ് ഛായ. എഡിറ്റിങ് കിരൺ ദാസ്. ഈദിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP