Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം കൈപ്പടയിൽ വരച്ച വിജയുടെ ചിത്രം സമ്മാനമായി നല്കി കീർത്തി സുരേഷ്; പോക്കിരി സൈമണിന്റെ ഗെറ്റപ്പിൽ ആശംസയേകി സണ്ണി വെയ്ൻ;ഇളയ ദളപതിയുടെ നാല്പത്തിരണ്ടാം പിറന്നാളിന് ആശംസയേകി താരങ്ങളും

സ്വന്തം കൈപ്പടയിൽ വരച്ച വിജയുടെ ചിത്രം സമ്മാനമായി നല്കി കീർത്തി സുരേഷ്; പോക്കിരി സൈമണിന്റെ ഗെറ്റപ്പിൽ ആശംസയേകി സണ്ണി വെയ്ൻ;ഇളയ ദളപതിയുടെ നാല്പത്തിരണ്ടാം പിറന്നാളിന് ആശംസയേകി താരങ്ങളും

ളയദളപതി വിജയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തെന്നിന്ത്യൻ താരങ്ങളും മലയാളത്തിലെ താരങ്ങളും ഇളയദളപതിക്ക് ആശംസയർപ്പിച്ചെത്തി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായത് മലയാളത്തിലെ പ്രി യ നടി കൂടിയായ കീർത്തി സുരേഷിന്റെ സമ്മാനമാണ്.

പിറന്നാൾ ദിനത്തിൽ താൻ വരച്ച വിജയ്‌യുടെ മനോഹരമായ ജലച്ഛായമാണ് കീർത്തി സമ്മാനമായി നൽകിയത്. ഈ ചിത്രം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഒരു നടി മാത്രമല്ല മികച്ച ചിത്രകാരി കൂടിയാണ് താനെന്ന് ഈ ചിത്രത്തിലൂടെ കീർത്തി തെളിയിച്ചു.ഭൈരവ എന്ന ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തിയത് കീർത്തി ആയിരുന്നു.

കീർത്തിക്കൊപ്പം മലയാളത്തിലെ യുവതാരമായ സണ്ണി വെയ്‌നിന്റെ വ ആശംസയും വ്യത്യസ്തമായിരുന്നു. സണ്ണിയുടെ അടുത്ത ചിത്രമായ പോക്കിരി സൈമണിന്റെ ഗെറ്റപ്പിലായിരുന്നു താരം പിറന്നാൾ ആശംസ. പോക്കിരി സൈമണിൽ കടുത്ത വിജയ് ആരാധകനാണ സണ്ണി.

വിജയിയുടെ തലൈവ ചിത്രത്തിലെ പോസ്റ്റർ ഒട്ടിച്ച ഓട്ടോയിൽ സഞ്ചരിച്ചു കൊണ്ടാണ് താരങ്ങൾ പ്രിയതാരത്തിനുള്ള ആശംസ അറിയിക്കുന്നത്. സണ്ണിക്കൊപ്പം അങ്കമാലി ഡയറീസ് ഫെയിം അപ്പാനി രവിയും ഓട്ടോയിലുണ്ട്. എല്ലാവരും വിജയിയുടെ സ്റ്റൈൽ അനുകരിച്ചുള്ള ഗെറ്റപ്പിലാണ് വീഡിയോയിൽ എത്തുന്നത്.

43 ആം പിറന്നാൾ ആഘോഷിക്കുന്ന വിജയ് തന്റെ പുതിയ ചിത്രമായ മെർസലിന്റെ പുറത്തു വിട്ടാണ് ആരാധകർക്ക് പിറന്നാൾ സമ്മാനം നൽകിയത്. രാജാറാണിയിലൂടെ ശ്രദ്ധേയനായ ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടത്. നേരത്തെ വിജയ്ക്ക് ആശംസകറിയിച്ച് യുവതാരം ധനുഷും ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP