Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ സിനിമയിൽ അഭിനയിപ്പിക്കുന്ന കാര്യത്തെ ചൊല്ലി താരദമ്പതികളായ ഐശ്വര്യയും അഭിഷേകും തമ്മിൽ തർക്കമെന്ന് ബോളിവുഡ് മാധ്യമങ്ങൾ; ആരോപണങ്ങൾ നിഷേധിച്ച് താരങ്ങൾ രംഗത്ത്

മകളെ സിനിമയിൽ അഭിനയിപ്പിക്കുന്ന കാര്യത്തെ ചൊല്ലി താരദമ്പതികളായ ഐശ്വര്യയും അഭിഷേകും തമ്മിൽ തർക്കമെന്ന് ബോളിവുഡ് മാധ്യമങ്ങൾ; ആരോപണങ്ങൾ നിഷേധിച്ച് താരങ്ങൾ രംഗത്ത്

ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യയുടെയിം അഭിഷേകിന്റെ കുടുംബ ജീവിതവും മകൾ ഐശ്വര്യയുടെ വിശേഷങ്ങളും എന്നും മാധ്യമങ്ങൾക്ക് ആഘോഷമാണ്. പലപ്പോഴും താരദമ്പതികൾ തമ്മിൽ സ്വരചേർച്ചയിലല്ലെന്നും ഇരുവരും പിരിയാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ ഇടംപിടിക്കാറുണ്ട്, ഇപ്പോഴിതാ വീണ്ടും ബച്ചൻ കുടുംബത്തിലെ തമ്മിൽ തല്ലിന്റൈ വാർത്തയാണ് ബോളിവുഡ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. അതും മകൾ ആരാധ്യയുടെ പേരിലാണ് ദമ്പതികൾ തമ്മിൽ തർക്കത്തിലായതെന്നുമാണ് റിപ്പോർട്ട്.

താരങ്ങളുടെയിടയിൽ മകളുടെ ഭാവിയെ കുറിച്ച് തർക്കം നടക്കുന്നതായി പുറത്തറിയിച്ചത് ഹിന്ദി ഓൺലൈൻ പോർട്ടലുകളാണ്, എന്നാൽ ആരോപണത്തിനെതിരെ താരങ്ങൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.അഭിഷേകിന് മകൾ ആരാധ്യയെ ചെറുപ്പത്തിലെ അഭിനയിപ്പിക്കണമെന്നും അവൾ നല്ലൊരു ബോളിവുഡ് നടിയാവാണമെന്നാണ് ആഗ്രഹം. എന്നാൽ ഐശ്വരിക്ക് മകൾ തിളങ്ങി നിൽക്കുന്നതിനോട് താൽപര്യം ഇല്ലെന്നും ഈ തീരുമാനത്തിന്റെ പേരിൽ താരങ്ങൾ തമ്മിൽ വഴക്ക് നടക്കുകയാണെന്നുമാണ് റിപ്പോർട്ട്.

എന്നാൽ ഇത്തരം കിംവദന്തികൾ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയില്ലെന്നാണ് ബച്ചൻ കുടുംബം പ്രതികരിച്ചത്. ആരാധ്യയുടെ കാര്യത്തിൽ ഇരുവരും വളരെയധികം ശ്രദ്ധയോടെയാണ് കാര്യങ്ങൾ നോക്കുന്നത്. അതിനായി ആരാധ്യയെ അനാവശ്യ വേദികളിൽ തിളങ്ങി നിൽക്കുന്നത് ഇഷ്ടമല്ലെന്നും താരങ്ങൾ പറയുന്നു.

മാസങ്ങൾക്ക് മുൻപ് ട്വിറ്ററിലുടെ തന്റെ ആരാധകരുമായി അഭിഷേക് ആരാധ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ ഇഷ്ടത്തിന് അവളെ വളർത്താനാണ് താൻ ആഗ്രഹിക്കുന്നത്. അവളുടെ ഇഷ്ടം എന്താണോ അത് അവൾ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും തന്റെ ഇഷ്ടവും അതാണെന്നുമാണ് അഭിഷേക് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP