Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് നിന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടിയോ? സച്ചിൻ എ ബില്യൺ ഡ്രീംസ് കാണാനായി അഭിഷേകിനൊപ്പം എത്തിയ താരസുന്ദരിയുടെ പെരുമാറ്റം കണ്ട് മുഖം കറുപ്പിച്ച് അഭിഷേക്; വൈറലാകുന്ന വീഡിയോ കാണാം

സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് നിന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടിയോ? സച്ചിൻ എ ബില്യൺ ഡ്രീംസ് കാണാനായി അഭിഷേകിനൊപ്പം എത്തിയ താരസുന്ദരിയുടെ പെരുമാറ്റം കണ്ട് മുഖം കറുപ്പിച്ച് അഭിഷേക്; വൈറലാകുന്ന വീഡിയോ കാണാം

ഭിഷേക് ഐശ്വര്യ താരദമ്പതികൾ എന്നും മാധ്യമങ്ങൾക്ക് വിരുന്നാണ്. ഇരുവരും ഒന്നിക്കുന്ന വേദികളിലെ ചലനങ്ങളും വിശേഷങ്ങളും എന്നും ഗോസിപ്പുകോളങ്ങളിലും നിറയാറുണ്ട്. ഇരുവരും തമ്മിൽ വഴക്കാണെന്നും ഉടൻ വേർപിരിയുമെന്നും വാർത്തകൾ വരാൻ തുടങ്ങിയിട്ടും കാലമേറെയായി. എന്നാൽ താരങ്ങൾ ഇതുവരെ ഈ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇരുവരുടെയും സൗന്ദര്യ പിണക്കങ്ങൾ മുമ്പും ക്യാമറയ്ക്ക് വിരുന്നായിട്ടുണ്ട്. ഇപ്പോഴിത അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്. സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് അഭിഷേകിന്റെ മുഖം വാടുന്നതാണ് വീഡിയോയിൽ നിറയുന്നത്.

സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചൻ കുടുംബം പങ്കെടുത്തത്. സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചൻ,അഭിഷേക് ബച്ചൻ എന്നിവർ അടുത്ത് തന്നെയുണ്ടായിരുന്നു. ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടുന്നതാണ് വീഡിയോയിൽ. അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്നേഹ പ്രകടനം. ഇത് സഹിക്കാൻ കഴിയാതെ വന്ന അഭിഷേക് അസ്വസ്ഥത പ്രകടിപ്പിച്ചത് വീഡിയോയിൽ കൃത്യമായി പതിയുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP