Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുട്ടുപയലേ2 വിന്റെ ഓഡിയോ ലോഞ്ചിന് അമലയെത്തിയത് അതീവ ഗ്ലാമറസ് ലുക്കിൽ; ശരീരസൗന്ദര്യം എടുത്ത് കാണിക്കുന്ന വസ്ത്രമണിഞ്ഞെത്തിയ നടിക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ

തിരുട്ടുപയലേ2 വിന്റെ ഓഡിയോ ലോഞ്ചിന് അമലയെത്തിയത് അതീവ ഗ്ലാമറസ് ലുക്കിൽ; ശരീരസൗന്ദര്യം എടുത്ത് കാണിക്കുന്ന വസ്ത്രമണിഞ്ഞെത്തിയ നടിക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ

തെന്നിന്ത്യൻ മികച്ച നടിമാരിലൊരാളായി തിളങ്ങുന്ന നടി അമലാ പോൾ ഇപ്പോൾ പലപ്പോഴും വാർത്തകളിൽ നിറയുന്നത് വസത്രധാരണത്തിന്റെ പേരിലാണ്. സോഷ്യൽമീഡിയയിൽ സജീവമായ നടി പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ഇതിനോടകം ശ്രദ്ധ നേടുകയും വിമർശനം നേരിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ പൊതു ചടങ്ങിൽ അതീവ ഗ്ലാമറസായി എത്തിയ താരത്തിന്റെ ചിത്രങ്ങളും വൈറലാവുകയാണ്.

സൂസി ഗണേശൻ സംവിധാനം ചെയ്യുന്ന തിരുട്ടുപയലേ 2 എന്ന സിനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു വേദി. ശരീരഭംഗി എടുത്തു കാണിക്കുന്ന വസ്ത്രങ്ങളായിരുന്നു അമല ധരിച്ചിരുന്നത്. സിനിമയിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ അമല ഏവരുടേയും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു.

ചിത്രത്തിലെ നായകൻ ബോബി സിംഹയാണ്. വില്ലൻ വേഷത്തിൽ എത്തുന്നത് പ്രസന്നയും. 2006ൽ ഇറങ്ങിയ തിരുട്ടുപയലേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.തിരുട്ടുപയലേ ടീമിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായി അമലപോൾ പറഞ്ഞു. തന്റെ സിനിമാ കരിയറിൽ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിതെന്നും അമല പറഞ്ഞു.
ബോബി സിൻഹയുമൊത്ത് അഭിനയിക്കുന്നത് താൻ ഏറെ ആസ്വദിച്ചുവെന്നും അമല വെളിപ്പെടുത്തി. തങ്ങൾ ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ ഉണ്ടായിരു ന്നെങ്കിലും തന്റെ ശരീരത്തിൽ തൊടുന്നതിൽ ബോബി അറച്ചിരുന്നുവെന്നും അമല പറഞ്ഞു. ബോബി സിംഹ എന്നതിന് പകരം ബേബി സിംഹ എന്നായിരുന്നു താൻ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറഞ്ഞു,

തിരുട്ടു പയലേ 2 ചിത്രത്തിലും ഗ്ലാമറസായാണ് അമല അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് തന്നെ അത് വ്യക്തമായിരുന്നു. ആദ്യ ഭാഗത്തിൽ സോണിയ അഗർവാൾ, ജീവൻ, അബ്ബാസ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ മാസം ചിത്ര ത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP