Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമലാ പോൾ ഫ്രീബേഡായി പറന്നു നടക്കുന്നത് പാപ്പരാസികൾക്ക് സഹിക്കുന്നില്ലേ? മലയാളി നടിക്ക് രണ്ടാ വിവാഹം ആലോചിച്ച് തമിഴ് പാപ്പരാസികൾ; രണ്ട് കുട്ടികളുടെ അച്ഛനായ നിർമ്മാതാവുമായി അമല പോളിന് വിവാഹത്തിനെന്ന് ഗോസിപ്പ്

അമലാ പോൾ ഫ്രീബേഡായി പറന്നു നടക്കുന്നത് പാപ്പരാസികൾക്ക് സഹിക്കുന്നില്ലേ? മലയാളി നടിക്ക് രണ്ടാ വിവാഹം ആലോചിച്ച് തമിഴ് പാപ്പരാസികൾ; രണ്ട് കുട്ടികളുടെ അച്ഛനായ നിർമ്മാതാവുമായി അമല പോളിന് വിവാഹത്തിനെന്ന് ഗോസിപ്പ്

ചെന്നൈ: സംവിധായകൻ എഎൽ വിജയ് യുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷവും സിനിമാ അഭിനയവുമായി ശോഭിക്കുകയാണ് നടി അമല പോൾ. എന്നാൽ, അമല എന്ത് ധരിക്കുന്നു എന്നത് അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിച്ച് ഗോസിപ്പിറക്കാൻ യാതൊരു മടിയുമില്ലാതിരിക്കയാണ് ചെന്നൈയിലെ പാപ്പരാസികൾ. അന്ന് മുതൽ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അന്ന് മുതലേ പാപ്പരാസികൾക്കിടയിൽ ചർച്ചകൾ തുടങ്ങിയിരുന്നു.

നേരത്തെ സിനിമയ്ക്കകത്ത് നിന്ന് തന്നെയാണ് വരൻ എന്നാണ് നേരത്തെ വന്ന ഗോസിപ്പുകൾ. ഇപ്പോഴിതാ വിവാഹം ഏതാണ്ട് ഉറപ്പിച്ചതായി വാർത്തകൾ വരുന്നു. തമിഴിലെ പ്രമുഖ നിർമ്മാതാവാണത്രെ വരൻ. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചു എന്നാണ് പുതിയ വാർത്ത. 25 വയസ്സ് ആവുമ്പോഴേക്കും അമല പോളിന്റെ ഒരു വിവാഹവും വിവാഹ മോചനവും സംഭവിച്ചു കഴിഞ്ഞിരുന്നു. വിജയ് യുമായുള്ള വിവാഹ ബന്ധം വേർപെട്ടപ്പോൾ തന്നെ അമലയുടെ രണ്ടാം വിവാഹ വാർത്തകളും പുറത്തു വന്നിരുന്നു.

രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നും പറ്റിയ ആളെ കിട്ടിയാൻ കെട്ടുമെന്നും അമല ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതോടെ വിവാഹ വാർത്തകൾ ശക്തിപ്രാപിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നിർമ്മാതാവുമായി അമല പോളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ. വിവാഹിതനാണെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ കൂടെ ഇല്ല എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹക്കാര്യം ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ച് തീരുമാനിച്ചു കഴിഞ്ഞുവത്രെ. ഒരേ ഒരു കണ്ടീഷൻ മാത്രമേ ഈ വിവാഹിത്തിലുള്ളൂ. വിവാഹ ശേഷം നിർമ്മാതാവിന്റെ മക്കൾ ഇവർക്കൊപ്പം തന്നെ ഉണ്ടാവും. അമല ഇത് അംഗീകരിക്കുകയും ചെയ്തത്രെ. അതേ സമയം അമല പോൾ നല്ല കുറേ സിനിമകളുമായി തിരക്കിലാണിപ്പോൾ. തമിഴിലും മലയാളത്തിലും കന്നടയിലുമാണ് അമല ശ്രദ്ധിക്കുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവായ അമലയുടെ ഏറ്റവും പുതിയ ചിത്രം വിഐപി ടു ആണ്. പ്രചരിക്കുന്ന രണ്ടാം വിവാഹ വാർത്തകളോട് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP