1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
28
Friday

വിവാഹജീവിതം തകർന്നതിനു പിന്നാലെ അമലാ പോൾ ആത്മീയതയിലേക്കോ? വഴിത്തിരിവായത് ഋഷികേശ് യാത്ര; തന്റെ വഴി കണ്ടെത്തിയെന്ന് അമല പറഞ്ഞതായും റിപ്പോർട്ട്

February 14, 2017 | 04:21 PM | Permalink



സ്വന്തം ലേഖകൻ

കൊച്ചി: വിവാഹജീവിതം തകർന്നതിനു പിന്നാലെ ജീവിതം ആഘോഷമാക്കാനുള്ള യാത്രകൾ അമല പോളിനെ ആത്മീയപാതയിലെത്തിച്ചോ? തമിഴ്‌നാട്ടിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെയാണ്. അമല പോൾ അടുത്തിടെ ഹിമാലയം യാത്ര നടത്തിയതിനു പിന്നാലെയാണ് സിനിമാ മേഖല വിട്ട് ആത്മീയതയിലേക്കു തിരിയുന്നതായി വാർത്തകൾ പ്രചരിക്കുന്നത്.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം പേരുകാരിയാണ് നടി അമലപോൾ. സംവിധായകൻ എ.എൽ. വിജയുമായുള്ള വിവാഹജീവിതം തകർന്നതും സിനിമയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതും എന്തിനേറെ നടൻ ധനുഷുമായുള്ള സൗഹൃദം വരെ പപ്പരാസികൾ ആഘോഷിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ആത്മീയതയിലേക്കു കടന്നിരിക്കുന്നതായ വാർത്തകൾ.

ദാമ്പത്യം തകർന്നശേഷം അമല നിരവധി യാത്രകൾ നടത്തിയിരുന്നു. ചില യാത്രകളിൽ സുഹൃത്തുക്കളും സഹോദരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പിന്നീട് യാത്രകൾ തനിച്ചാക്കി. ഋഷികേശിനെ കുറിച്ച് പഠിച്ച ശേഷമാണ് ഹിമാലയത്തിലേക്ക് പോകാൻ കൊതിച്ചത്. ആദ്യം ബന്ധുക്കൾക്കൊപ്പം പോകാനായിരുന്നുവത്രെ തീരുമാനം. എന്നാൽ പിന്നീട് തനിച്ച് പോകാം എന്നുറപ്പിച്ചു. വീട്ടുകാരോട് പറയാതെയാണ് പോയത് എന്നും, പറഞ്ഞാൽ സമ്മതിക്കില്ല എന്നറിയാമെന്നും അമലപോൾ പറയുന്നതായി റിപ്പോർട്ട് പറയുന്നു. അതേസമയം, അമലപോളിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നാണ് സിനിമയിലെ അവരുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

ഹിമാലയത്തിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ആത്മീയ പാതയിലേക്ക് മാറാൻ അമലയെ പ്രേരിപ്പിച്ചതത്രെ. ജീവിതത്തിലെ ഏറ്റവും പ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണത്രെ അമല ഈ യാത്ര ആരംഭിച്ചത്. എന്റെ മുൻപിൽ രണ്ട് വഴികളുണ്ടായിരുന്നു. അതിൽ ഏത് വഴിയാണ് അഭികാമ്യം എന്ന സംശയം ഒഴിവാക്കാനായിരുന്നു ഞാനീ സാഹസിക പ്രയാണം ആരംഭിച്ചത്. ഒടുവിൽ നല്ലൊരു വഴി കണ്ടെത്തുകയും ചെയ്തുവെന്ന് അമല പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടി ആക്രമിക്കപ്പെട്ടത് അന്ന് രാത്രി എങ്ങനെ അറിഞ്ഞു? പാതിരാത്രി എന്തിന് ദിലീപിനേയും കാവ്യയേയും വിളിക്കണം? റിമിയെ കുടുക്കുന്നത് പൊലീസിന്റെ ഈ സംശയങ്ങൾ; കാറിൽ യാത്ര ചെയ്തിട്ടും പൾസറിനെ അറിയില്ലെന്ന് കള്ളം പറഞ്ഞത് കാവ്യയ്ക്കും വിനയാകും; നടിയേയും ഗായികയേയും അറസ്റ്റ് ചെയ്യണമോ എന്ന് ബെഹ്‌റ തീരുമാനിക്കും
ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് പിണറായിയുടെ നിർദ്ദേശം; സി.പി.എം പ്രതിച്ഛായ തകർത്ത കൗൺസിലർ കുടുങ്ങും; അടിച്ചു തകർക്കുമ്പോൾ കാഴ്ചക്കാരയ പൊലീസുകാർക്ക് സസ്പെൻഷൻ; ബിജെപി ഓഫീസ് ആക്രമിച്ചവരെ പിടികൂടാൻ പ്രത്യേകസംഘം; നഗരത്തിൽ പ്രകടനങ്ങൾക്കും നിരോധനം: തിരുവനന്തപുരത്ത് പൊലീസ് ഇടപെടൽ ശക്തമാകും
ആദ്യമെത്തിയത് സി.പി.എം കൗൺസിലർ; വടിയുമായെത്തിയ ഐപി ബിനു പൊലീസുകാരനെ വിളിച്ചുവരുത്തി; കൂടുതൽ അക്രമികളെത്തിയപ്പോൾ ഓഫീസിനുള്ളിൽ കയറി എല്ലാം അടിച്ചു തകർത്തു; സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം; അക്രമത്തിന് നേതൃത്വം നൽകിയത് ഡിവൈഎഫ്‌ഐയുടെ നേതാവ്; ബിജെപി ഓഫീസിലെ ആക്രമത്തിൽ സി.പി.എം പ്രതിരോധത്തിലാകും
ഓണം റിലീസിൽ വ്യക്തതയില്ല; വില്ലൻ എന്നിറങ്ങുമെന്ന് പോലും ആർക്കും അറിയില്ല; 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന പൃഥ്വിയുടെ ആവശ്യത്തിൽ സൂപ്പർതാരങ്ങൾ മൗനം തുടരുന്നു; റിമിയെ ചോദ്യം ചെയ്തതോടെ താര സംഘടനയും ഫെഫ്കയും നിർമ്മാതാക്കളും വിതരണക്കാരും അങ്കലാപ്പിൽ; മലയാള സിനിമയിൽ സർവ്വത്ര പ്രതിസന്ധി
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്