Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി റിയൽ ലൈഫിൽ ഹോട്ടാണ്; ഗ്ലാമർ വേഷത്തിൽ വീണ്ടും ശ്രദ്ധയാകർഷിച്ച് അനുപമ പരമേശ്വരൻ; ദേഹത്തോട് ഒട്ടിക്കിടക്കുന്ന വേഷം ധരിച്ച് അവാർഡ് ചടങ്ങിനെത്തിയ നടിയുടെ ചിത്രം വൈറലാകുന്നു

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി റിയൽ ലൈഫിൽ ഹോട്ടാണ്; ഗ്ലാമർ വേഷത്തിൽ വീണ്ടും ശ്രദ്ധയാകർഷിച്ച് അനുപമ പരമേശ്വരൻ; ദേഹത്തോട് ഒട്ടിക്കിടക്കുന്ന വേഷം ധരിച്ച് അവാർഡ് ചടങ്ങിനെത്തിയ നടിയുടെ ചിത്രം വൈറലാകുന്നു

കൊച്ചി: പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി യഥാർത്ഥ ജീവിതത്തിൽ ഹോട്ട് ആണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ അനുപമ പരമേശ്വരൻ ഓരോ ചടങ്ങിലും വേഷവിധാനത്താൽ ശ്രദ്ധയാകർഷിക്കുന്നു. അനുപമയുടെ ഗ്ലാമർ ഫോട്ടോകൾ എന്നും വൈറലാണ്. ഇപ്പോൾ വീണ്ടും അനുപമ ഗ്ലാമർ വേഷംകൊണ്ടു ശ്രദ്ധയാകർഷിക്കുകയാണ്.

ശരീരത്തോട് തീർത്തും ഒട്ടിക്കിടക്കുന്ന അനുപമയുടെ വേഷമാണ് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തിൽ അനു ഗ്ലാമറാണെന്നും മറ്റും കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു.

സീ ടിവിയുടെ അപ്സര ഫിലിം അവാർഡിന് പങ്കെടുക്കാനെത്തിയതായിരുന്നു അനുപമ. മനോഹരമായ ഗൗണിലെ മയിൽപീലി ഡിസൈൻ വളരെ നന്നായി എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. വേഷം അനുവിന് ഇണങ്ങുന്നതാണ്.

തന്റെ വേഷങ്ങൾ പലതും ഡിസൈൻ ചെയ്യുന്നത് താൻ തന്നെയാണെന്ന് ഒരു അഭിമുഖത്തിൽ അനുപമ പരമേശ്വരൻ തന്നെ പറഞ്ഞിരുന്നു. ശതമാനം ഭവതി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രന്റെ വിവാഹത്തിന് എത്തിയപ്പോഴുമൊക്കെ ധരിച്ചിരുന്ന വേഷം അനു തന്നെ ഡിസൈൻ ചെയ്തതായിരുന്നു

പ്രേമം ഹിറ്റായതുമുതൽ അനുപമയുടെ വേഷങ്ങൾ പലപ്പോഴും വിവാദമായിട്ടുണ്ട്. ദേഹത്തോട് ചേർന്ന് നിൽക്കുന്ന ലെഗ്ഗിങ്സ് ഇട്ടതായിരുന്നു തുടക്കത്തിലെ വിവാദം. പിന്നീട് തെലുങ്ക് ചിത്രത്തിന്റെ സക്സസ് മീറ്റിന് വന്നപ്പോഴും അനുവിന്റെ ഗ്ലാമർ വേഷം ശ്രദ്ധേയമായി.

തെലുങ്കിൽ വളരെ ഹിറ്റായ നടിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇതിനോടകം അനുപമ. പ്രേമത്തിന്റെ റീമേക്ക് ഉൾപ്പടെ അഭിനയിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു. ശതമാനം ഭവതി എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ അനുവിന്റേതായി തിയേറ്ററിലെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP