Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്ല്യാണത്തിൽ പങ്കെടുക്കാതിരുന്ന മോഹൻലാലിന്റെ പുതിയ സിനിമകൾ ദിലീപ് ആരാധകർ കൂവി തോൽപ്പിക്കുമോ? ഗണേശും ഇന്നസെന്റും സുരേഷ് ഗോപിയും പങ്കെടുക്കാത്തതിന്റെ പിന്നിലും ലാലേട്ടന്റെ ഇടപെടലോ? ദിലീപ്-കാവ്യ വിവാഹ വിവാദം തുടരുമ്പോൾ..

കല്ല്യാണത്തിൽ പങ്കെടുക്കാതിരുന്ന മോഹൻലാലിന്റെ പുതിയ സിനിമകൾ ദിലീപ് ആരാധകർ കൂവി തോൽപ്പിക്കുമോ? ഗണേശും ഇന്നസെന്റും സുരേഷ് ഗോപിയും പങ്കെടുക്കാത്തതിന്റെ പിന്നിലും ലാലേട്ടന്റെ ഇടപെടലോ? ദിലീപ്-കാവ്യ വിവാഹ വിവാദം തുടരുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദിലീപ്-കാവ്യ മാധവൻ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തീരുനില്ല. കല്ല്യാണത്തിന് പ്രമുഖർ എത്താത്തിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി മംഗളം സിനിമ വീണ്ടും. അഭ്രലോകമെന്ന പല്ലിശ്ശേരിയുടെ കോളത്തിലെ പുതിയ വെളിപ്പെടുത്തൽ സിനിമയിലെ ചേരി തിരിവിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ദിലീപ്-കാവ്യ കല്ല്യാണം കലക്കാൻ മോഹൻലാൽ ശ്രമിച്ചുവെന്ന പ്രചരണം ശക്തമാണെന്നാണ് പല്ലിശേരി പങ്കുവയ്ക്കുന്ന വിവാദം. മഞ്ജു വാര്യരുടെ ഇടപെടലും വിവാഹത്തിൽ നിന്ന് പ്രമുഖരെ മാറ്റി നിർത്തിയെന്ന് വിശദീകരിക്കുന്നു.

ദിലീപിന്റേയും കാവ്യയുടേയും വിവാഹത്തിന്റെ നിറം കെടുത്തിയ മോഹൻലാലിന് പണികൊടുക്കാൻ ദിലീപ് ഫാൻസ് ഒരുങ്ങുന്നതായാണ് സൂചന. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഗണേശ് കുമാറും സുരേഷ് ഗോപിയും കല്ല്യാണത്തിന് എത്താത്ത് മോഹൻലാലിന്റെ വാക്ക് കേട്ടാണെന്ന് ദിലീപ് വിശ്വസിക്കുന്നതായി സിനിമാ മംഗളത്തിലെ കോളത്തിൽ പല്ലിശേരി പറയുന്നു. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ സിനിമയെ കൂവി തോൽപ്പിക്കാൻ ദിലീപിന്റെ ആരാധകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെ നേരിടാൻ ലാൽ ഫാൻസും തയ്യാറെടുക്കുകയാണെന്ന് പല്ലിശേരി പറയുന്നു.

ദിലീപ്-കാവ്യ വിവാഹത്തിന് പ്രതീക്ഷിച്ചിരുന്ന സിനിമാക്കാരിൽ ഭൂരിഭാഗവും ചെന്നിരുന്നില്ല. എവിടെയായാലും വരുമെന്ന് ദിലീപും കാവ്യയും പ്രതീക്ഷിച്ച ഭൂരിഭാഗം പേരും എത്തിയില്ല. അതിൽ പ്രധാനി മോഹൻലാൽ തന്നെ. മോഹൻലാൽ വന്നില്ലെന്ന് മാത്രമല്ല മറ്റു പലരേയും വരാതിരിക്കാൻ മോഹൻലാലുമായി ബന്ധപ്പെട്ട ചിലർ ചരടുവലി നടത്തിയത്രേ! സിനിമാ അങ്ങാടിയിലെ വർത്തമാനം ഇങ്ങനെയാണ്-റിപ്പോർട്ട് പറയുന്നു. മോഹൻലാൽ അത്തരക്കാരനല്ലെന്ന് ദിലീപ് ഫാൻസിനോട് പറഞ്ഞപ്പോൾ 'ദിലീപേട്ടൻ അതൊന്നും വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു പോലും'.

ഇന്നലെന്റ്, ഗണേശ് കുമാർ, സുരേഷ് ഗോപിയടക്കമുള്ളവർ വരാത്തതാണ് ദിലീപിന്റെ ഏറ്റവും വലിയ സങ്കടം. അത്തരത്തിലുള്ള ബന്ധമാണ് ഗണേശ്കുമാറും ഇന്നസെന്റും സുരേഷ് ഗോപിയുമായി ദിലീപിന് ഉണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ കിട്ടയ വാർത്ത പ്രകാരം അമ്മയിൽ നിന്നും ഒരു രഹസ്യ സർക്കുലർ ഇറങ്ങിയിരുന്നുവെന്നും പറയുന്നു. അമ്മയുടെ ഭാരവാഹികളിലും 90 ശതമാനവും കല്ല്യാണത്തിന് പോകാത്തത് അതുകൊണ്ടാണെന്ന സൂചനയാണ് കോളത്തിലുള്ളത്. അതിന് പിന്നാലെയാണ് കൂകി തോപ്പിക്കലിനെ കുറിച്ച് എഴുതുന്നത്. മോഹൻലാൽ സിനിമ റിലീസ് ചെയ്യുന്ന ദിവസം കൂവി തോൽപ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നിത്യാദി സംഭവ പരമ്പരകൾക്ക് ബുദ്ധിപരമായ സമീപനത്തിലൂടെ തെളിവില്ലാതെയായിരിക്കും പ്രതികരണം ഉണ്ടാക്കുക പോലുമെന്ന് മംഗളം സിനിമ പറയുന്നു. അതറഞ്ഞി ലാൽ ഫാൻസുകാരും അടങ്ങിയിരുന്നാൽ കൊള്ളാം... അല്ലെങ്കിൽ പണി പാളുമേ എന്ന സന്ദേശം കൊടുത്തിട്ടുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

നടി മഞ്ജുവാര്യരുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാർത്ത സ്ഥിരീകീരിച്ചിരുന്നില്ല. ദിലീപിന്റെ മകൾ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങൾ വിവാഹത്തിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനൊപ്പം ഇനി അഭിനയിക്കില്ലെന്ന ഉറപ്പ് കാവ്യയിൽ നിന്നും ദിലീപ് വാങ്ങി. മകളേയും അമ്മയേയും നോക്കി വീട്ടിലിരിക്കാനാണ് നിർദ്ദേശം. ഇതിന് ശേഷമാണ് വിവാഹം ഉറപ്പിച്ചതെന്നാണ് റിപ്പോർട്ട്. കല്ല്യാണത്തിന് തൊട്ടുമുമ്പ് എല്ലാ താരങ്ങളേയും ദിലീപ് നേരിട്ട് വിളിച്ച് കല്ല്യാണം ക്ഷണിച്ചു. എന്നാൽ ലാലുമായി ബന്ധപ്പെ്ട്ടവർ വിട്ടു നിന്നു. നിർമ്മാതാവ് സുരേഷ് കുമാറും മേനകയും മാത്രമാണ് ലാൽ ഗ്രൂപ്പിൽ നിന്ന് വിവാഹത്തിനെത്തിയത്.

ഇത് മഞ്ജു വാര്യർ പിന്തുണ പ്രഖ്യാപിച്ചെന്നായിരുന്നു സൂചന. ഇതാണ് സിനിമാ മേഖലയിൽ പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന ഗ്രൂപ്പ് പോരിലേക്ക് കാര്യങ്ങളെത്തിച്ചുവെന്ന് സിനിമാ മംഗളം വിശദീകരിക്കുന്നത്. 1998 ഒക്ടോബർ 20നായിരുന്നു ദിലീപും മജ്ഞു വാര്യരും വിവാഹതിരായത്. അന്ന് മലയാള സിനിമയിലെ സൂപ്പർതാര പരിവേഷമുള്ള നായികയായിരുന്നു മഞ്ജു. നായികയുടെ സാന്നിധ്യത്തിലൂടെ തന്നെ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാൻ കഴിവുള്ള നടി. എന്നിട്ടും ദിലീപിനെ വിവാഹം ചെയ്തതോടെ മഞ്ജു വീട്ടിലേക്ക് ഒതുങ്ങി. പൊതു വേദിയിൽ പോലും കണ്ടില്ല. നൃത്തം പരിശീലിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹ മോചന ശേഷം മഞ്ജു വീണ്ടും സജീവമായി. നൃത്തവും സിനിമയുമായി വീണ്ടും താരമായി.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യ മാധവന്റെ വിവാഹം. അതിന് ശേഷം കാവ്യ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. ഈ ബന്ധം വേർപിരിഞ്ഞ ശേഷം വീണ്ടും സിനിമയിൽ എത്തി. അഭ്യൂഹങ്ങൾക്കൊടുവിലാണ് നാൽപ്പത്തിയെട്ടുകാരനായ ദിലീപിനെ 32കാരിയായ കാവ്യ വീണ്ടും വിവാഹം ചെയ്തത്. അതിന് വേണ്ടി അഭിനയം വേണ്ടെന്ന് കാവ്യ വയ്ക്കുകയാണെന്നാണ് സൂചന. കാവ്യാ മാധവൻ ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. പൂക്കാലം വരവായി എന്ന സിനിമയിൽ ദിലീപ് അസിറ്റന്റ് ഡയറക്ടറായിരുന്നു. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് കാവ്യയെ അഭിനയിക്കാൻ ക്ഷണിക്കുന്നതിൽ പ്രധാനി ദിലീപ് കൂടിയായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.

നീലേശ്വരം ജി.എൽ.പി. സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. യുവജനോത്സവ വേദിയിൽ മികവ് കാട്ടിയാണ് മഞ്ജു വാര്യരും മലയാള സിനിമയുടെ ഭാഗമായത്. ഇതേ കഥയാണ് കാവ്യയുടേതും. 75 സിനിമകളിലാണ് കാവ്യ ഇതു വരെ അഭിയിച്ചത്. പെരുമഴക്കാലത്തിനും ഗദ്ദാമയ്ക്കും സംസ്ഥാന സർക്കാർ പുരസ്‌കാരവും നേടിയിട്ടുണ്ട്. കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റുകളാണ്. വിവാഹത്തോടെ ദിലീപിനൊപ്പം അഭിനയിക്കാനും കാവ്യയ്ക്ക് സമ്മതമില്ലെന്നാണ് സൂചന.

ദിലീപിന്റെ ഭാഗത്ത് ഒരു സൂപ്പർ സ്റ്റാർ മാത്രമേയുള്ളൂ. മറുഭാഗത്ത് മോഹൻലാൽ അടക്കം എല്ലാവരുമുണ്ട്. വരും നാളുകളിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയിൽ ആർക്കൊക്കെ പരുക്കേൽക്കുമെന്നും ആരൊക്കെ സിനിമയുടെ പിന്നാമ്പുറത്ത് പോകുമെന്നും വ്യക്തമാകുമെന്നും മംഗളം സിനിമ കുറിക്കുന്നു. ശരിയുടെ ഭാഗത്താണ് മോഹൻലാലും കൂട്ടരും. അതുകൊണ്ട് തന്നെ വിജയം ആർക്കാകുമെന്ന് പറയേണ്ടതില്ലെന്ന് കൂടി എഴുതുന്നുണ്ട് പല്ലിശേരി. ആരു ജയിച്ചാലും കളി നന്നാകണം. അതല്ല, കളി ബോറാണെങ്കിൽ കൂവാം. കൂവി തോൽപ്പിക്കാം...ഇങ്ങനെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP