Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നായികയ്ക്ക് കോടികൾ നൽകുന്നത് തുണിയുരിയാൻ വേണ്ടി തന്നെയാണ്'; തമന്നയ്ക്ക് എതിരെ ലൈംഗിക ചുവയുള്ള വിവാദ പ്രസ്താവന നടത്തിയ സംവിധായകൻ മാപ്പു പറഞ്ഞു; ആരേയും വേദനിപ്പിക്കണമെന്ന് കരുതിയില്ല, പറഞ്ഞ വാക്കുകൾ പിൻവലിക്കുന്നതായും സുരാജ്

'നായികയ്ക്ക് കോടികൾ നൽകുന്നത് തുണിയുരിയാൻ വേണ്ടി തന്നെയാണ്'; തമന്നയ്ക്ക് എതിരെ ലൈംഗിക ചുവയുള്ള വിവാദ പ്രസ്താവന നടത്തിയ സംവിധായകൻ മാപ്പു പറഞ്ഞു; ആരേയും വേദനിപ്പിക്കണമെന്ന് കരുതിയില്ല, പറഞ്ഞ വാക്കുകൾ പിൻവലിക്കുന്നതായും സുരാജ്

ചെന്നൈ: തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്ക്കെതിരായ ലൈംഗിക അധിക്ഷേപ പരാമർശത്തിൽ പ്രമുഖ സംവിധായകൻ സുരാജ് മാപ്പു പറഞ്ഞു. തമിഴ് താരം വിശാലിനൊപ്പം തമന്ന അഭിനയിച്ച കത്തിസണ്ടൈയുടെ പ്രമോഷൻ പരിപാടിയിലാണ് സുരാജ് വിവാദപ്രസ്താവന നടത്തിയത്. തുടർന്ന് തമന്നയ്ക്ക് പിന്തുണയുമായി വിശാലും രംഗത്തെത്തിയതോടെ സംവിധായകൻ മാപ്പു പറയാൻ നിർബന്ധിതനാവുകയായിരുന്നു.

ചിത്രത്തിൽ തമന്നയുടെ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കവെയാണ് സംവിധായകൻ അധിക്ഷേപ പ്രസ്താവന നടത്തിയത്. സിനിമാ ഇൻഡസ്ട്രിയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി സുരാജ് മാപ്പു പറയണമെന്ന് തമന്ന ആവശ്യപ്പെട്ടെങ്കിലും സുരാജ് മാപ്പു പറയാൻ തയ്യാറായില്ല. തുടർന്ന് വിശാൽ രംഗത്തെത്തുകയായിരുന്നു. തങ്ങൾ അഭിനേതാക്കളാണെന്നും ഉപഭോഗവസ്തുക്കളായി കാണാൻ പാടില്ലെന്നും വിശാൽ ട്വീറ്റ് ചെയ്തു.

തമന്നയേയും വിശാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുരാജ് സംവിധാനം ചെയ്ത കത്തിസണ്ടൈ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ് വിവാദം ഉയർന്നത്. തമന്ന എപ്പോൾ വേണമെങ്കിലും തുണിയുരിഞ്ഞ് അഭിനയിക്കാൻ തയ്യാറാണെന്നും നടിമാർ അങ്ങനെ അഭിനയിക്കേണ്ടവരാണെന്നുമായിരുന്നു സുരാജിന്റെ പ്രസ്താവന. സിനിമയിലെ വസ്ത്രാലങ്കാരം നിർവഹിക്കുന്നയാൾ നായികയുടെ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളുമായി എന്റെയടുത്തേക്ക് വന്നാൽ ഞാൻ ആ ഡ്രസിന്റെ നീളം കുറയ്ക്കുമെന്നും സുരാജ് പറഞ്ഞിരുന്നു.

എന്റെ ചിത്രത്തിലെ നായികയ്ക്ക് ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാൻ ഇഷ്ടമാണോ എന്നത് എനിക്ക് വിഷയമാകില്ല. നായികമാർ ഇത്തരം ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകർ പണം നൽകി സിനിമയ്ക്ക് കയറുന്നത്. നായികമാർക്ക് കോടികൾ പ്രതിഫലം നൽകുന്നതും അതിന് വേണ്ടി തന്നെയാണെന്നും സുരാജ് പറഞ്ഞു.

തമന്നയോടും മറ്റ് നടിമാരോടും താൻ മാപ്പുപറയുന്നെന്നും ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം താൻ പറഞ്ഞ വാക്കുകൾ പിൻവലിക്കുന്നതായും സുരാജ് പറഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP