Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ഹൻസിക മനസ് തുറന്നു; ചിമ്പു വേദനപ്പിച്ചെന്നും പകരം വീട്ടാനില്ലെന്നും നടി; മുൻകാമുകന് നല്ലത് മാത്രം ആശംസിച്ച് ഹൻസിക

ഒടുവിൽ ഹൻസിക മനസ് തുറന്നു; ചിമ്പു വേദനപ്പിച്ചെന്നും പകരം വീട്ടാനില്ലെന്നും നടി; മുൻകാമുകന് നല്ലത് മാത്രം ആശംസിച്ച് ഹൻസിക

കോളിവുഡിൽ എന്നും പ്രണയം വിവാദമാക്കി ആഘോഷിച്ച ആളാണ് ചിലമ്പരസൻ എന്ന ചിമ്പു. കൂടെ അഭിനയിക്കുന്ന നടിമാർക്കെന്നും തീരാതലവേദനയായ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവിനൊപ്പം താര സുന്ദരി നയൻതാര മുതൽ ചോക്ലേറ്റ് നായിക ഹൻസിക വരെ പെട്ടിരുന്നു.


നേരത്തെ ചിമ്പു നയൻതാര ബന്ധം തകർന്നടിഞ്ഞത് പോലെ തന്നെ കോളിവുഡും മാദ്ധ്യമങ്ങളു മൊക്കെ ഏറെനാളായി കൊട്ടിഘോഷിച്ച് കൊണ്ടുനടന്ന ചിമ്പു ഹൻസിക ബന്ധവും ട്രാജഡിയിൽ അവസാനിക്കുകയായിരുന്നു.


ഹൻസികയുമായി ഇനി ഒത്തുപോകാനാവില്ലെന്ന് ചിമ്പു പത്രക്കുറിപ്പ് വരെ ഇറക്കിയിരുന്നു. എന്നാൽ അപ്പോഴെക്കെ തന്റെ സങ്കടവും വിഷമവും ഉള്ളിലൊതുക്കി നിശബ്ദയായി ഇരിക്കുകയായിരുന്നു ഹൻസിക. ഇതാദ്യമായി ചിമ്പുവുമായുള്ള പ്രണയപരാജയത്തെ ക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നു.

ചിമ്പുവും ഞാനും നല്ല കുടുംബത്തിൽ പിറന്നവരാണ്,എന്നാൽ ചിമ്പുവിന്റെ പ്രവർത്തനം ഇത്തരത്തിലാണോ എന്ന് ചോദിച്ചാൽ പറയാൻ വിഷമമാണ്. ചിമ്പുവിന്റെ പ്രവൃത്തി എന്നെ ആഴത്തിൽ വേദനിപ്പിച്ചു എന്നാൽ അതിന്റെ പേരിൽ ചിമ്പുവിനോട് പകരം വീട്ടാനില്ല. ചിമ്പുവിന് ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നതായും ഒരു അഭിമുഖത്തിൽ ഹൻസിക വ്യക്തമാക്കുന്നു.

ചിമ്പുവിന്റെ നാലമാത്തെ പ്രണയിനിയായിരുന്നു ഹൻസിക. ഇതൊരു പത്ത് വർഷം കഴിഞ്ഞാണ് സംഭവിക്കുന്നതെങ്കിലും എനിക്ക് യാതൊന്നും സംഭവിക്കുകയില്ല.മറ്റൊരാളുടെ നേരെ കൈ ചൂണ്ടുമ്പോൾ ബാക്കി മൂന്ന് വിരലുകൾ നമ്മുടെ നേരെ തന്നെയാണ് ചൂണ്ടുന്നതെന്ന് ഓർക്കുന്നത് നല്ലതാണെന്ന് പറയാനും ഹൻസിക മറന്നില്ല.


ഇതിനിടെ ഹൻസികയും ചിമ്പുവും ഒന്നിച്ചഭിനയിക്കുന്ന വാല് എന്ന ചിത്രം ഇവരുടെ വേർപിരിയൽ മൂലം പകുതി വഴിക്ക് മുടങ്ങിയിരിക്കുയാണ്. മുൻ കാമുകിയായ നയൻതാരയുമൊത്തുള്ള ചിമ്പുവിന്റെ പുതിയ ചിത്രം ഇതു നമ്മ ആൾ ദീപാവലിക്ക് ശേഷം പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP