Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗ്നയായത് സ്വന്തം ഇഷ്ടപ്രകാരം; വസ്ത്രമുരിഞ്ഞത് കാമുകനോടുള്ള അടുപ്പം കാട്ടാൻ; അജയ് ദേവഗനൊപ്പം നഗ്നയായി അഭിനയിച്ചതിന്റെ പിന്നാമ്പുറക്കഥ വെളിപ്പെടുത്തി നടി ഇല്യാന

നഗ്നയായത് സ്വന്തം ഇഷ്ടപ്രകാരം; വസ്ത്രമുരിഞ്ഞത് കാമുകനോടുള്ള അടുപ്പം കാട്ടാൻ; അജയ് ദേവഗനൊപ്പം നഗ്നയായി അഭിനയിച്ചതിന്റെ പിന്നാമ്പുറക്കഥ വെളിപ്പെടുത്തി നടി ഇല്യാന

മറുനാടൻ ഡസ്‌ക്

ടോളിവുഡിൽ കരിയർ തുടങ്ങിയ ഇല്യാന ഡിക്രൂസ് കൂടുതൽ ഉയരങ്ങൾ തേടിയാണ് ബോളിവുഡിൽ എത്തിയതെങ്കിലും, വമ്പൻ ഹിറ്റുകളുടെ ഭാഗ്യം തെളിഞ്ഞില്ല.ഹിറ്റുകളുടെ പരമ്പര പിന്നാലെ വന്നില്ലെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രങ്ങൾ ചെയ്ത് നല്ല നടിയെന്ന പേരെടുത്തു ഇല്യാന. അടുത്തിടെ, ബാദുഷ എന്ന ചിത്രത്തിൽ ഇല്ല്യാന അജയ് ദേവഗണിനൊപ്പം അർദ്ധനഗ്നയായി അഭിനയിച്ചത് ചർച്ചാവിഷയമായി. ഒരു ഗാനരംഗത്തിന് വേണ്ടി നഗ്നയായ ഇല്യാനയുടെ ചൂടൻ ചിത്രങ്ങൾ വൈറലായി പടരുകയും ചെയ്തു.

ഇപ്പോൾ, ഇല്യാന തന്നെ പറയുന്നു നഗ്്‌നയാവാനുള്ള ആശയം തന്റേതായിരുന്നുവെന്ന്.ചിത്രത്തിൽ കാമുകനോടുള്ള വിശ്വാസം കാണിക്കാൻ വേണ്ടിയാണു ജാക്കറ്റ് ഊരി അഭിനയിച്ചത്. ആ ഐഡിയ തന്റെതാണ് എന്ന് ഇല്ല്യാന പറയുന്നു. ഇതിൽ തെറ്റായി ഒന്നും തനിക്കു തോന്നുന്നില്ല. ആ രംഗം അത്രയേറെ ജനങ്ങളെ ആകർഷിക്കും എന്ന് ഉറപ്പുണ്ട്. ഇതിനു മുമ്പ് അതികം ഇഴുകി ചേർന്നുള്ള രംഗങ്ങളിൽ ഒന്നും ഞാൻ അഭിനയിച്ചില്ല എന്നും താരം പറയുന്നു.

അജയ് ദേവ്ഗണിനെ പോലെ ഒരു നടനൊപ്പം ഇത്തരം ഒരു രംഗം അഭിനയിക്കുന്നതിലെ കംഫർട്ട് ലെവൽ എനിക്ക് അറിയാമായിരുന്നു എന്നും താരം വ്യക്തമാക്കി. ആ രംഗം ചിത്രീകരിച്ചു കഴിഞ്ഞു ജാക്കറ്റുമായി സഹായി വരുന്നതു വരേ തന്നെ പൊതിഞ്ഞു സംരക്ഷിച്ചു നിർത്തിയത് അജയ് ആണെന്നും  ഇല്യാന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP