Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൽമാനായി യുലിയ കർവാ ചൗത്ത് ഉപവാസം അനുഷ്ടിച്ചോ? ഭർത്താക്കന്മാരുടെ ആയുസിനായി ഭാര്യമാർ അനുഷ്ടിക്കുന്ന വ്രതം യൂലിയ നോക്കിയത് റൊമേനിയയിൽ വച്ച്; സല്ലു കാമുകിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

സൽമാനായി യുലിയ കർവാ ചൗത്ത് ഉപവാസം അനുഷ്ടിച്ചോ? ഭർത്താക്കന്മാരുടെ ആയുസിനായി ഭാര്യമാർ അനുഷ്ടിക്കുന്ന വ്രതം യൂലിയ നോക്കിയത് റൊമേനിയയിൽ വച്ച്; സല്ലു കാമുകിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാന്റെ കാമുകി എന്ന പേരിൽ ഗോസിപ്പിലൂടെ പ്രശസ്തയായ യൂലിയ വാന്തുറിന്റെ ചലനങ്ങളെല്ലാം ബോളിവുഡിന് വിശേഷങ്ങളാണ്. സൽമാന്റെയും യൂലിയയുടെ വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഈ വർഷം ഡിസംബറിൽ സൽമാന്റെ 51മത്തെ ജന്മദിനത്തിൽ വിവാഹരാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ വിവാഹത്തെപ്പറ്റി ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.

തന്റെ വിവാഹം നവംബർ 18നായിരിക്കുമെന്നും പക്ഷേ ഏത് വർഷമാണെന്ന് പറയാൻ സാധിക്കില്ലെന്ന് ഖാനും തമാശയായി പറഞ്ഞിരുന്നു. ഇതിനിടയിൽ സൽമാൻ യൂലിയയെ മുംബൈയിലെ തന്റെ വസതിയിൽ താമസിപ്പിച്ചതായും വാർത്തകൾ പരന്നിരുന്നു. എന്നാലിപ്പോൾ വാർത്തയിൽ ഇടം പിടിക്കുന്നത് മറ്റൊരു സംഭവമാണ്.

യൂലിയ വാന്തുർ സല്ലുവിനു വേണ്ടി വ്രതം അനുഷ്ടിച്ചതായാണ് വാർത്തകൾ. ഉത്തരേന്ത്യയിലെ സ്ത്രീകൾ അനുഷ്ടിക്കുന്ന കാർവ ചോത്ത് ദിനത്തിൽ വ്രതം അനുഷ്ടിച്ചതായി യൂലിയ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞത്. ഭർത്താവിന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി ഉത്തരേന്ത്യയിലെ ഭാര്യമാർ അനുഷ്ടിക്കുന്ന വ്രതമാണ് കാർവ ചോത്ത്. എന്നാൽ, ഈ വ്രതം എന്തിനു വേണ്ടി യൂലിയ അനുഷ്ടിച്ചു എന്നതാണ് പാപ്പരാസികൾ ഇപ്പോൾ ചിന്തിക്കുന്നത്.

വ്രതം അനുഷ്ടിക്കുമ്പോൾ യൂലിയ സ്വന്തം രാജ്യമായ റൊമാനിയയിലായിരുന്നു. ഇന്ത്യൻ സംസ്‌കാരത്തോടുള്ള പ്രിയം കൊണ്ടാണ് വ്രതാനുഷ്ടാനം എന്ന് യൂലിയ പറയുന്നുണ്ട്. യൂലിയയുടെ വാക്കുകൾ ഇങ്ങനെ. ദൈവം നമുക്ക് രണ്ടു കണ്ണുകൾ തന്നു. രണ്ടു കാതുകൾ തന്നു. രണ്ടു കൈകാലുകളും തന്നു. ഇവയെല്ലാം തന്നത് നമുക്കു ചേരുന്ന ഹൃദയത്തെ പൂർണമാക്കാനാണ്. പ്രണയം ആഘോഷിക്കുക. അതാണ് ദൈവം നമുക്കു തന്ന ഏറ്റവും വലിയ സമ്മാനം. സന്തോഷകരമായ കാർവ ചോത്ത് ആശംസിക്കുന്നു

എന്തായാലും യൂലിയയുടെ പോസ്‌റ്റോടെ സൽമാൻ യൂലിയ വിവാഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP