Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഷ് എന്ന് വിളിക്കാൻ ഓൾ നിന്റെ സുഹൃത്തോ ക്ലാസ്‌മേറ്റോ? മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കൂ..ചെല്ലപ്പേര് വിളിച്ച മാധ്യമപ്രവർത്തകനും കിട്ടി കണക്കിന്; പൂജാരിയെയും ഫോട്ടോഗ്രാഫറെയും വിരട്ടിയ ജയയുടെ കോപം അടങ്ങുന്നില്ല

ആഷ് എന്ന് വിളിക്കാൻ ഓൾ നിന്റെ സുഹൃത്തോ ക്ലാസ്‌മേറ്റോ? മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കൂ..ചെല്ലപ്പേര് വിളിച്ച മാധ്യമപ്രവർത്തകനും കിട്ടി കണക്കിന്; പൂജാരിയെയും ഫോട്ടോഗ്രാഫറെയും വിരട്ടിയ ജയയുടെ കോപം അടങ്ങുന്നില്ല

മറുനാടൻ ഡസ്‌ക്

അമ്മായിഅമ്മമാർ ഇങ്ങനെയായാൽ മരുമക്കൾ എന്തുചെയ്യും? സ്വസ്ഥമായി ചെല്ലപ്പേര് വിളിക്കാൻ പോലും സമ്മതിക്കില്ല. ഐശ്വര്യയെ ആഷെന്ന വിളിച്ച മാധ്യമപ്രവർത്തകനെയാണ് ജയ വിരട്ടി വിട്ടത്. മുൻശുണ്ഠിയുടെ കാര്യത്തിൽ ജയയെ വെല്ലാൻ ബോളിവുഡിൽ വേറെയാരുമില്ല. ഇതറിയാവുന്നതുകൊണ്ട് തന്നെ ചിലർ മന: പൂർവം ജയയെ പ്രകോപിപ്പിക്കാൻ നോക്കും.കഴിഞ്ഞ ദിവസം, 

ഹേമാമാലിനിയുടെ മകളുടെ ബേബി ഷവറിനിടെ പൂജാരിയോടും, ക്ഷേത്രത്തിൽ വെച്ച് ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകനോടും തട്ടി കയറിയിരുന്നു. ഇപ്പോൾ ഒരു മാധ്യമ പ്രവർത്തകനായിരുന്നു അടുത്ത ഊഴം.

പരിപാടിക്കിടെ മരുമകൾ ഐശ്വര്യയ്‌ക്കൊപ്പമാണ് ജയ എത്തിയത്. ഫോട്ടോ എടുത്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകൻ ഇതിനിടെ ആവേശത്തോടെ ഐശ്വര്യയെ ആഷ് എന്ന് വിളിച്ചു. ഇത് ജയയ്ക്ക് ഇഷ്ടപ്പെട്ടില്ല.

ഉടൻ തന്നെ ജയ രൂക്ഷമായി പ്രതികരിച്ചു. ആഷ് എന്ന് വിളിക്കാൻ അവൾ നിന്റെ സുഹൃത്താണോ, അല്ലെങ്കിൽ ക്ലാസ്‌മേറ്റ് ആണോ, മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കു എന്നായിരുന്നു ജയയുടെ കമന്റ്. മറുപടി കേട്ട ഐശ്വര്യയും ഞെട്ടി. ആദ്യം പതറിയെങ്കിലും ഉടൻ തന്നെ അമ്മായി അമ്മയെയും കൊണ്ട് അവിടെ നിന്ന് ഐശ്വര്യ മുങ്ങി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP