Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൺബിറുമായി പിരിഞ്ഞ കത്രീനയുടെ പുതിയ കാമുകൻ സിദ്ധാർത്ഥ് മൽഹോത്രയോ? ആലിയ ഭട്ടിന്റെ പ്രണയം തകർത്ത വില്ലത്തി കത്രീനയെന്ന് ഗോസിപ്പ്

രൺബിറുമായി പിരിഞ്ഞ കത്രീനയുടെ പുതിയ കാമുകൻ സിദ്ധാർത്ഥ് മൽഹോത്രയോ? ആലിയ ഭട്ടിന്റെ പ്രണയം തകർത്ത വില്ലത്തി കത്രീനയെന്ന് ഗോസിപ്പ്

ലിയ ഭട്ടിന്റെ പ്രണയം തകർത്ത വില്ലത്തി കത്രീനയാണോ? ബോളിവുഡിൽ പ്രചരിക്കുന്ന ചൂടൻ വാർത്തയാണിത്. രൺബീറുമായി വഴിപിരിഞ്ഞ ശേഷം കത്രീന പുതിയ കൂട്ടുകാരനായി കണ്ടെത്തിരിക്കുന്നത് ആലിയയുടെ കാമുകൻ സിദ്ധർത്ഥിനെ ആണെന്നാണു ബോളിവുഡിൽ സംസാരം. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ പുറത്തു വന്നതാണ് ഇങ്ങനെ പറയാൻ കാരണമായത്.

നിത്യ മെഹ്റയുടെ ബാർ ബാർ ദേഖോ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും അടുത്തു പരിചയപ്പെടുന്നത്. പക്ഷേ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതിനു ശേഷം പല സ്ഥലങ്ങളിലും ഇരുവരേയും ഒരുമിച്ചുകണ്ടതായി പറയുന്നു.

ബാർ ബാർ ദേഖോയുടെ പ്രമോഷൻ ചടങ്ങിനിടയിൽ കത്രീനയുടെ കൂടെ അഭിനയിക്കാൻ വളരെ എളുപ്പമാണെന്നു സിദ്ധാർത്ഥ് പറഞ്ഞിരുന്നതും ഗോസിപ്പ് കോളത്തിൽ പ്രചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP