Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട്ടുവീഴ്ച ചെയ്താൽ നായികയാക്കാമെന്ന് പ്രമുഖ സംവിധായകൻ; ചുട്ടമറുപടി കൊടുത്ത് നടി അഞ്ജലി

വിട്ടുവീഴ്ച ചെയ്താൽ നായികയാക്കാമെന്ന് പ്രമുഖ സംവിധായകൻ; ചുട്ടമറുപടി കൊടുത്ത് നടി അഞ്ജലി

ചില കാര്യങ്ങളിൽ ഒന്നു കണ്ണടച്ചാൽ പുതുമുഖ നടിമാർക്ക് മികച്ച അവസരങ്ങൾ ഒരുങ്ങും എന്ന കാര്യം ചലച്ചിത്രമേഖലയിലെ ഒരു ചൊല്ലായിത്തന്നെ മാറിയിട്ടുണ്ട്. താരമാക്കാൻ അല്പം വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടുന്നവരിൽ പ്രമുഖ സംവിധായകർവരെയുണ്ടത്രേ.

ഇത്തരത്തിൽ ഒരു പ്രമുഖ സംവിധായകൻ തന്നോട് പെരുമാറിയപ്പോൾ ചുട്ട മറുപടി നൽകിയ കഥയാണ് നടി അഞ്ജലി പറയുന്നത്. പരസ്യചിത്രങ്ങളിലൂടെയാണ് അഞ്ജലി സിനിമയിലെത്തിയത്. ചിലർ ആവശ്യപ്പെടുന്ന ഇത്തരം വിട്ടുവീഴ്ചകൾക്ക് താനില്ലെന്ന് ഒരു അഭിമുഖത്തിൽ ഈ നടി വ്യക്തമാക്കുകയും ചെയ്തു.

നൂറോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചശേഷമാണ് അഞ്ജലി തമിഴ് സിനിമയിൽ അരങ്ങേറിയത്. ഇപ്പോൾ മലയാളത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് ഈ നടി. ഇതിനിടെയാണ് താരമാകാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് ചിലർ ആവശ്യപ്പെട്ടതായി നടി വെളിപ്പെടുത്തിയത്.

എന്നാൽ, അങ്ങനെയുള്ള വിട്ടുവീഴ്ച ചെയ്തുള്ള ഒരു ഉയർച്ചയും തനിക്ക് വേണ്ടെന്ന് നടി വെട്ടിത്തുറന്നു പറയുന്നു. ഒരു പ്രശസ്ത സംവിധായകനാണ് തന്നോട് അപമര്യാദയായി പെരുമാറിയത്. ആ സംവിധായകന് ചുട്ട മറുപടി കൊടുത്തിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞു. സംവിധായകന് മാത്രല്ല, ഈ കാര്യത്തിൽ തന്നെ സമീപിച്ചവർക്കെല്ലാം തക്കതായ മറുപടി നൽകിയിട്ടുണ്ട്. വിട്ടുവീഴ്ചയ്‌ക്കൊരുക്കമായിരുന്നെങ്കിൽ താൻ ഇപ്പോൾ അറിയപ്പെടുന്ന താരമായേനെയെന്നും അതിൽ താല്പര്യമില്ലെന്നും അഞ്ജലി പറഞ്ഞു.

'നെല്ല്' എന്ന ചിത്രത്തിൽ ഭാഗ്യാഞ്ജലി എന്ന പേരിലായിരുന്നു 2010ൽ അഞ്ജലിയുടെ അരങ്ങേറ്റം. സീനിയേഴ്‌സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സഹോദരിയായി മലയാള സിനിമയിൽ അരങ്ങേറി. പിന്നീട് തമിഴിലും മലയാളത്തിലും മൂന്നു നാലു ചിത്രങ്ങളിൽ കൂടി ചെറിയ വേഷങ്ങളിൽ അഞ്ജലി അഭിനയിച്ചു. 'ഒരു മലയാളം കളർപടം' എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP