Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു ദിവസം മുമ്പേ വിവാഹക്കാര്യം അറിഞ്ഞ മഞ്ജുവാര്യർ നടിമാരേയും വിലക്കിയോ? മകളെ ഓർത്ത് സ്വത്ത് വേണ്ടെന്ന് വച്ചു മഞ്ജു ഇനി കളിക്കാനായി കളത്തിലിറങ്ങുമോ?

രണ്ടു ദിവസം മുമ്പേ വിവാഹക്കാര്യം അറിഞ്ഞ മഞ്ജുവാര്യർ നടിമാരേയും വിലക്കിയോ? മകളെ ഓർത്ത് സ്വത്ത് വേണ്ടെന്ന് വച്ചു മഞ്ജു ഇനി കളിക്കാനായി കളത്തിലിറങ്ങുമോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദിലീപ്-കാവ്യാ മാധവൻ വിവാഹത്തിന് പ്രമുഖരെത്താതിരിക്കാൻ മഞ്ജുവാര്യർ കരുനീക്കിയെന്ന സൂചനയുമായി മംഗളം സിനിമ. പല്ലിശേരിയുടെ കോളത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഉള്ളത്. രണ്ട് ദിവസം മുമ്പ് തന്നെ മഞ്ജു വിവാഹ വാർത്ത അറിഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളെ വിളിച്ച് രണ്ട് ദിവസം മുമ്പ് തന്നെ വിവാഹത്തിന് പോകരുതെന്ന് മഞ്ജു പറഞ്ഞതായും വിശദീകരിക്കുന്നു. നടികളുടെ ഭാഗത്ത് നിന്ന് വളരെ കുറിച്ചു പേർ മാത്രമേ എത്തിയുള്ളൂ. മഞ്ജുവിന്റെ പഞ്ചംഗ സമിതിയിൽ നിന്ന് ഒരു നടിപോലും വന്നില്ലെന്നും സിനിമാ മംഗളത്തിൽ കുറിക്കുന്നു.

ദിലീപിന്റെ ഇപ്പോഴത്തെ സ്വത്തിന്റെ കണക്കുകളിലാണ് മുഖ്യവിഷയം. ആ സ്വത്തുക്കൾ മഞ്ജു വാര്യർക്ക് കൂടി അവകാശപ്പെട്ടതാണെന്നും അതു വേണ്ടെന്ന് വയ്ക്കരുതെന്നും മാന്യമായ ഉപദേശങ്ങൾ സുപ്രീംകോടതി വക്കീലിന്റെ ഭാഗത്ത് നിന്ന് മഞ്ജുവിന് കിട്ടിയെന്നും സൂചിപ്പിക്കുന്നു. ദിലീപും മീനാക്ഷിയും മാത്രമുള്ളപ്പോഴാണ് മഞ്ജുവാര്യർ ഒന്നും ആവശ്യപ്പെടാതിരുന്നത്. ഇനി അങ്ങനെയല്ലെല്ലോ. മഞ്ജു ഇല്ലാത്തതു കൊണ്ട് ഭാവിയിൽ സ്വത്തിന്റെ ഭാഗം കിട്ടണമെന്നില്ല. അതുകൊണ്ട് ദിലീപിന്റെ സ്വത്ത് ഭാഗം വയ്ക്കണമെന്നും അതിൽ ഒരു വിഹിതം മഞ്ജുവിനും ആവകാശപ്പെട്ടതാണെന്നുമാണ് ലഭിക്കുന്ന ഉപദേശം. ഇതിനെ നിയമപരമായി നേരിടാനാണ് ദിലീപിൻരേയും ആലോചന. ഇതുരെ കളിച്ചത് ദിലീപായിരുന്നുവെങ്കിൽ ഇനി കളിക്കുന്നത് മഞ്ജുവാര്യരായിരിക്കും. ഇതിന് പിന്നിൽ മോഹൻലാൽ-ദിലീപ് ശീതസമരം തന്നെയാണെന്നും സിനിമാ മംഗളത്തിൽ പല്ലിശ്ശേരി കുറിക്കുന്നു.

വിവാഹ മോചന സമയത്ത് മോചനദ്രവ്യം വേണ്ടെന്ന നിലപാടാണ് മഞ്ജു എടുത്തത്. മകൾ മീനാക്ഷിയെ ദിലീപിന് വിട്ടു കൊടുക്കുകയും ചെയ്തു. മകളുടേയും താൽപ്പര്യം അതായിരുന്നു. ദിപീല് വേറെ വിവാഹം കഴിക്കില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു അത്. എന്നാൽ നിയമപരമായി കാവ്യയെ വിവാഹം ചെയ്തതോടെ ദിലീപിന്റെ സ്വത്തുക്കളിൽ മകൾക്കുള്ള അവകാശം കുറഞ്ഞു. ഇത് മനസ്സിലാക്കിയാണ് മഞ്ജുവിനെ ഇറക്കി മീനാക്ഷിക്ക് കൂടുതൽ വിഹിതം ഉറപ്പാക്കാൻ ചിലർ കരുക്കൾ നീക്കുന്നതെന്നാണ് വാദമുയരുന്നതും

തികച്ചും അപ്രതീക്ഷിതമായിരുന്നു ദിലീപ് കാവ്യ വിവാഹം. ഇരുവരും വിവാഹിതരാകാൻ പോകുന്നെന്ന വിവരം മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് മാദ്ധ്യമങ്ങൾ വരെ അറിഞ്ഞത്. ഇരുവരും വിവാഹിത്തെ കുറിച്ച് മഞ്ജുവാര്യർ പ്രതികരണമൊന്നും നടത്തിയിലെങ്കിലും മഞ്ജുവിന് പിന്തുണ നൽകിക്കൊണ്ട് നിരവധി പേരാണ് നവമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. പക്ഷേ അവർ ഇനിയും പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങളുമായി സിനിമാ മംഗളം എത്തുന്നത്. മഞ്ജുവിന്റെ വിവാഹം അടുത്ത വർഷം നടക്കുമെന്നും നേരത്തെ സിനിമാ മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ പിന്തുണയോടെ മഞ്ജു വാര്യർ നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നും വാർത്തയെത്തുന്നത്.

ദിലീപ്-കാവ്യ ബന്ധം എങ്ങനെ മഞ്ജുവാര്യരുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കി സിനിമാമംഗളത്തിൽ പല്ലിശ്ശേരി നടത്തിയ തുറന്നുപറച്ചിൽ അന്ന് വെറുമൊരു ഗോസിപ്പ് മാത്രമാണെന്ന മട്ടിലാണ് പലരും വിലയിരുത്തിയത്. പക്ഷേ, അത് ശരിവയ്ക്കും വിധമായിരുന്നു ദിലീപ്-കാവ്യ വിവാഹം നടന്നത്. വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയിൽ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറിൽ പുറത്തുവന്ന ലേഖനത്തിൽ കാവ്യയും ദിലീപുമായുള്ള ബന്ധം ലേഖകൻ തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചിൽ സൈബർ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി വെളിപ്പെടുത്തിയത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാൽ ഇപ്പോൾ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യർ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യർ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകൾ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറഞ്ഞിരുന്നത്.

കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തൽ. കൂട്ടിലിട്ടു വളർത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാൻ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും 'എന്റെ കൂട്ടിൽനിന്നും എന്റെ വളർത്തുകിളി പറന്നുപോയി...' എന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ. കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിർമ്മിച്ച സിനിമയാണ് 'പാപ്പീ അപ്പച്ചാ' എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തിയിരുന്നു. കേട്ടറിഞ്ഞ ഒരു കഥ സത്യമാകാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് മറ്റൊരു സംഭവം പല്ലിശേരി വിവരിച്ചത്. അതിങ്ങനെ..'നായകൻ നായികയെ കാണാൻ അവരുടെ വീട്ടിൽ ചെല്ലുന്നു. കുറെസമയം ചെലവഴിക്കുന്നു. തിരികെ പോകുന്നു. ഒരുദിവസം നായികയുടെ സഹോദരൻ അതു കണ്ടു. ചേച്ചിയോട് ചോദിക്കുന്നു.'നീ എന്റെ ചെലവിലാണ് ജീവിക്കുന്നത്. ആവശ്യമില്ലാത്തതൊന്നും കാണണ്ട, ചോദിക്കണ്ട...സഹോദരൻ സങ്കടത്തോടെ നായികയുടെ സുഹൃത്തുക്കളോട് ഇതെല്ലാം പറഞ്ഞു. അങ്ങനെ ഈ കഥ നാട്ടിൽ പാട്ടായി.''

മഞ്ജു വാര്യർ കണ്ട സ്വപ്നമെന്ന മട്ടിൽ മറ്റൊരു സംഭവവും പല്ലിശേരി അവതരിപ്പിച്ചിരുന്നു. 'ഒരാൾക്ക് രണ്ടു ഭാര്യമാരായിക്കൂടേ? പ്രശസ്തരായ പലർക്കും അങ്ങനെ ഉണ്ടല്ലോ. ആ സ്വപ്നത്തിനൊടുവിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങൾ ദിലീപും മഞ്ജുവും കാവ്യയുമായിരുന്നു. 'നോ...' അതൊരു അലർച്ചയായിരുന്നു... ഭർത്താവിനെ പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ഭാര്യയുടെ അലർച്ച. ആ ഭാര്യക്ക് മഞ്ജുവിന്റെ മുഖമായിരുന്നു.'-എന്നും നേരത്തെ കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP