Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തിന് മുന്നോടിയായി നാഗാർജ്ജനയുടെ വീട്ടിൽ പൂജ; വിവാഹനിശ്ചയ തീയതി കുറിക്കാൻ നടത്തിയ പൂജയിൽ പങ്കെടുത്ത് നാഗചൈതന്യയും സാമന്തയും; ചിത്രങ്ങൾ വൈറൽ

വിവാഹത്തിന് മുന്നോടിയായി നാഗാർജ്ജനയുടെ വീട്ടിൽ പൂജ; വിവാഹനിശ്ചയ തീയതി കുറിക്കാൻ നടത്തിയ പൂജയിൽ പങ്കെടുത്ത് നാഗചൈതന്യയും സാമന്തയും; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സുന്ദരി സമാന്തയും തെലുങ്ക് യുവതാരം നാഗചൈതന്യയുടെ വിവാഹം ഉടൻ തന്നെ ഉണ്ടാവുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സാമന്തയെ നാഗചൈതന്യയുടെ അമ്മ മരുമകളായി സ്വീകരിച്ചുവെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ ഇരുവരുടെയും വിവാഹ വാർത്തകളെ പറ്റിയുള്ള ചൂടൻ ചർച്ചകളും സജീവമാണ്. ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ച് പങ്കെടുത്ത പൂജയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

വിവാഹത്തിന് മുന്നോടിയായി നടത്തിയ പൂജയിൽ പങ്കെടുക്കുന്ന നാഗചൈതന്യയുടെയും സമാന്തയുടെ ചിത്രങ്ങൾ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. നാഗാർജുനയുടെ വീട്ടിൽ നടന്ന പൂജയിൽ നാഗചൈതന്യക്കും സാമന്തക്കും ഒപ്പം നാഗാർജുനയും പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ തീയതി കുറിക്കാനായിരുന്നു പൂജ എന്നാണ് അറിയുന്നത്. തീയതി ഉടൻ വെളിപ്പെടുത്തും എന്നാണ് റിപ്പോർട്ട്.

ജ്യോതിഷപ്രകാരം നല്ല സമയം നോക്കിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവർക്കും സൗകര്യപ്രദമാകുന്ന നല്ലൊരു സമയം നിശ്ചയിക്കുമ്പോൾ വിവാഹ തീയതി പരസ്യ മാക്കാനെന്നും നാഗാർജുന നേരത്തെ അറിയിച്ചിരുന്നു. അടുത്തവർഷം പകുതിയോട് കൂടിയാകും വിവാഹമെന്നാണ് കേൾക്കുന്നത്. നാഗചൈതന്യയുടെ അനുജൻ അഖിൽ അകിേനനിയുടെ വിവാഹനിശ്ചയം ഡിസംബർ ഒമ്പതിനാണെന്ന വാർത്തകളും വന്നിരുന്നു.

എന്നാൽ, സാമന്തയ്ക്കൊപ്പം കൂടുതൽ ചിത്രങ്ങൾ ചെയ്യാനാഗ്രഹമുണ്ടെന്നാണ്
നാഗചൈതന്യ പറയുന്നത്. യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗർ സൂര്യ, മാനം തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാളസിനിമ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിക്കുന്ന തിരക്കിലാണിപ്പോൾ നാഗചൈതന്യ. ഗൗതം മേനോൻ സംവിധാനം ചെയ്ത സാഹസം സ്വാസഗ സാഗപോ എന്ന ചിത്രമാണ് ഉടൻ തിയേറ്ററുകളിലെത്താനുള്ളത

അടുത്തിടെ ഒരു വിവാഹച്ചടങ്ങിൽ നാഗചൈതന്യക്കൊപ്പമാണ് സമാന്ത പങ്കെടുത്തത്. കൈ ചോർത്ത് പിടിച്ച് ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP