Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒപ്പത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗ് പ്രിയദർശൻ എഴുതിച്ചേർത്തത് ലിസിയെ ഉദ്ദേശിച്ചോ? പ്രായമേറിയ നടിമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നൽകുന്ന മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഡയലോഗ് ലിസിയെ ഉദ്ദേശിച്ചെന്ന് പാപ്പരാസികൾ; നടി അമർഷത്തിലെന്നും റിപ്പോർട്ട്

ഒപ്പത്തിൽ മോഹൻലാൽ പറയുന്ന ഡയലോഗ് പ്രിയദർശൻ എഴുതിച്ചേർത്തത് ലിസിയെ ഉദ്ദേശിച്ചോ? പ്രായമേറിയ നടിമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നൽകുന്ന മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഡയലോഗ് ലിസിയെ ഉദ്ദേശിച്ചെന്ന് പാപ്പരാസികൾ; നടി അമർഷത്തിലെന്നും റിപ്പോർട്ട്

പ്രിയദർശൻ ചിത്രങ്ങളുടെ തുടർച്ചയായുള്ള കുറേ പരാജയങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങിയ ഒപ്പം മികച്ച വിജയം നേടി തിയേറ്ററുകൾ കീഴടക്കിയിരിക്കുകയാണ്. പ്രിയദർശനും മോഹൻലാലും ഒന്നിച്ച ഒപ്പം വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രിയദർശനിൽ നിന്നും വിവാഹമോചനം നേടിയ ലിസി അല്പം അമർഷത്തിലാണെന്നാണ് റിപ്പോർട്ട്.

ചിത്രം വിജയിച്ചതല്ല ലിസിയുടെ പ്രശ്‌നം. ചിത്രത്തിൽ തനിക്കെതിരെയുള്ള ഡയലോഗ് ഉപയോഗിച്ചതാണ് ലിസിയുടെ അമർഷത്തിന് പിന്നിലെ കാരണം. ് പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നൽകുന്ന മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ഡയലോഗ് ചിത്രത്തിലുണ്ട്. മോഹൻലാലാണ് ഈ ഡയലോഗ് പറയുന്നത്.

പ്രിയദർശനുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയപ്പോൾ ലിസി കളരിപ്പയറ്റ് അഭ്യസിക്കുകയും ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളിരി അഭ്യാസമാണെന്നും നടി പറഞ്ഞിരുന്നു തന്നെ അപമാനിക്കാനായി ഈ ഡയലോഗ് തന്നെ മനഃപൂർവ്വം അപമാനിക്കാൻ വേണ്ടിയാണ് ഉപയോഗിച്ചതെന്നാണ് ലിസി പറയുന്നതെന്നാണ് വാർത്തകൾ വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP