Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗന്ദര്യം നിലനിർത്താൻ പ്രിയങ്ക ചെലവഴിക്കുന്നത് ലക്ഷങ്ങളോ? ചർമ്മ സംരക്ഷണത്തിനായുള്ള മേക്കപ്പ് ഉത്പ്പന്നങ്ങൾക്ക് മാത്രം നടി ഒരു മാസം ചെലവാക്കുന്നത് 80000 രൂപ; പ്രതിഫല തുകയുടെ നല്ലൊരു ശതമാനവും താരസുന്ദരി പൊടിക്കുന്നത് ഗ്ലാമർ ലുക്കിന് വേണ്ടി

സൗന്ദര്യം നിലനിർത്താൻ പ്രിയങ്ക ചെലവഴിക്കുന്നത് ലക്ഷങ്ങളോ? ചർമ്മ സംരക്ഷണത്തിനായുള്ള മേക്കപ്പ് ഉത്പ്പന്നങ്ങൾക്ക് മാത്രം നടി ഒരു മാസം ചെലവാക്കുന്നത് 80000 രൂപ; പ്രതിഫല തുകയുടെ നല്ലൊരു ശതമാനവും താരസുന്ദരി പൊടിക്കുന്നത് ഗ്ലാമർ ലുക്കിന് വേണ്ടി

ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് പ്രിയങ്കാ ചോപ്ര. മാത്രമല്ല ബോളവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമരിൽ മു്മ്പിലുമാണ്.

പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. എത്ര തുക പ്രതിഫലമായി കിട്ടിയാലും നടി അതിന്റെ നല്ലൊരു ശതമാനവും സൗന്ദര്യ സംരക്ഷണത്തിനായി പൊടിക്കുന്നുവെന്നാണ് റിപ്പോർട്ട്.

പ്രതിഫലത്തുകയുടെ നല്ലൊരു ശതമാനവും പ്രിയങ്ക ചെലവാക്കുന്നത് തന്റെ ഗ്ലാമർലുക്കിന് വേണ്ടിയാണെന്നാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിൽ പ്രിയങ്ക യാണത്രെ ഫിറ്റനെസിനും മികച്ചലുക്കിനുമായി ഏറ്റവുംകൂടുതൽ പണം ചെലവാക്കുന്നത്.

ചർമ്മ സംരക്ഷണത്തിനായുള്ള മേക്കപ്പ് ഉത്പ്പന്നങ്ങൾക്ക് മാത്രമായി പ്രിയങ്ക ഒരു മാസം ചെലവാക്കുന്നത് 80000 രൂപയാണ്. ത്വക്കുകളും സംരക്ഷണത്തിനും കണ്ണുകളുടെ ഭംഗി നിലനിർ്ത്താനുമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിനായി 42000ത്തോളം രൂപയും ചിലവഴിക്കും.

മുടിയുടെ ഭംഗിനിലനിർത്താനും അതിന്റെ മേക്കപ്പ് ഐറ്റംസായ ഷാംപൂ, കണ്ടീഷണറുകൾ, ഹെയർ പാക്ക്സ് എന്നിവയ്ക്കായി ഏതാണ്ട് 38,400 രൂപയും ഓരോ മാസവും പ്രിയങ്ക ചെലവാക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP