Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൺബീറിനൊപ്പമുള്ളത് ഭാവി വധുവോ? സോഷ്യൽ മീഡിയയിൽ സജീവമായ ചിത്രങ്ങളിൽ താരത്തിനൊപ്പമുള്ളത് ആരെന്ന് അന്വേഷിച്ച് ആരാധകർ; ഒപ്പമുള്ളത് ഭാവി വധുവല്ലെന്നും പരസ്യ ചിത്രീകരണത്തിലെ രംഗങ്ങളെന്നും സൂചന

രൺബീറിനൊപ്പമുള്ളത് ഭാവി വധുവോ? സോഷ്യൽ മീഡിയയിൽ സജീവമായ ചിത്രങ്ങളിൽ താരത്തിനൊപ്പമുള്ളത് ആരെന്ന് അന്വേഷിച്ച് ആരാധകർ; ഒപ്പമുള്ളത് ഭാവി വധുവല്ലെന്നും പരസ്യ ചിത്രീകരണത്തിലെ രംഗങ്ങളെന്നും സൂചന

കുറെ ദിവസങ്ങളായി ബോളിവുഡ് യുവതാരം രൺബീർ കപൂറാണ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന കഥാപാത്രം. രൺബീർ ഉടൻ വിവാഹിതനാകുമെന്നും ഭാവി വധുവിനെ കാണാൻ രൺബീറും അമ്മ നീതു കപൂറും ലണ്ടനിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വാർത്തകൾ.

ഇപ്പോഴിതാ രൺബീറിന്റെ ഒരു ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് പരിചയമില്ലാത്ത ഒരു പെൺകുട്ടിക്കൊപ്പമുള്ള ഈ ചിത്രങ്ങൾ രൺബീർ ആരാധകരിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. രൺബീറിനായി അമ്മ കണ്ടു പിടിച്ച ജീവിത പങ്കാളി ഈ 'അജ്ഞാത സുന്ദരി'യാണ് എന്ന തരത്തിലും ചർച്ചകൾ പൊടിപൊടിക്കുന്നത്.

എന്നാ ആ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം ഇപ്പോൾ പുറത്തായിരിക്കുകയാണ്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിതെന്ന് രൺബീറിനോടടുത്തുള്ള വൃത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP