Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോളിവുഡിലെ യുവതാരം രൺബീർ കപൂർ വിവാഹത്തിനൊരുങ്ങുന്നു; കത്രീനയെ കൈവിട്ട നടന് മാതാപിതാക്കൾ വധുവിനെ തേടുന്നു; ലണ്ടനിലുള്ള പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്നും സൂചന

ബോളിവുഡിലെ യുവതാരം രൺബീർ കപൂർ വിവാഹത്തിനൊരുങ്ങുന്നു; കത്രീനയെ കൈവിട്ട നടന് മാതാപിതാക്കൾ വധുവിനെ തേടുന്നു; ലണ്ടനിലുള്ള പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്നും സൂചന

ബോളിവുഡ് യുവതാരം രൺബീർ കപൂർ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കത്രീനയുമായുള്ള പ്രണയം ഉപേക്ഷിച്ച നടന് വീട്ടുകാർ വധുവിനെ തേടുകയാണെന്നാണ് റിപ്പോർച്ച്.രൺബീറിന്റെ അമ്മ നീതു കപൂർ തിരക്കുപിടിച്ച് പെൺകുട്ടികളെ കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നുംരൺബീറിന് വേണ്ടി അമ്മ കണ്ടുപിടിച്ചിരിക്കുന്ന പെണ്ണ് വിദേശത്ത് നിന്നുമാണെന്നാണ് വാർത്ത പരക്കുന്നത്.

കഴിഞ്ഞ മാസം രൺബീറും അമ്മ നീതു കപൂറും ഒന്നിച്ച് ലണ്ടനിൽ പോയത് പെണ്ണുകാണൽ ചടങ്ങിനാണെന്നും അവിടെ നിന്നും പെൺകുട്ടിയെ കണ്ത്തെി വിവാഹം ഉറപ്പിക്കുമെന്നുമാണ് സൂചന. ലണ്ടനിൽ നിന്നു തന്നെ താരത്തിന്റെ വിവാഹം നടത്താനുള്ള ശ്രമത്തിലാണ് കുടുംബം.

രൺബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറിനും നീതു കപൂറിനും മകൻ കത്രീനയെ വിവാഹം കഴിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും മാത്രമല്ല കത്രീനയുടെ ഒപ്പം ജീവിക്കാനായി രൺബീർ വീട്ടിൽ നിന്നും പോയത് മാതാപിതാക്കളെ നിരാശരാക്കിയിരു ന്നതായും വാർത്തകൾ വന്നിരുന്നു.

രൺബീർ വളരെ ലളിതമായി ജീവിക്കുന്ന ആളാണ്. അതിനാൽ അത്തരത്തിലുള്ള ഒരു പെൺകുട്ടിയെയാണ് രൺബീറിന് വേണ്ടതെന്നാണ് നീതുവിന്റെ അഭിപ്രായം.രൺബീർ ആരാണെന്ന് മനസിലാക്കി അവനെ സ്നേഹിക്കുന്ന പെൺകുട്ടിയായിരിക്കണം. അല്ലാതെ വലിയ രീതിയിൽ പരിപാലിച്ചു നടക്കുന്ന പെൺകുട്ടിയെ അദ്ദേഹത്തിന് വേണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP