Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമന്തയുടെ ബിക്കിനി വേഷം അതിരുകടന്നോ? നടിയുടെ ഗ്ലാമർ വേഷം സോഷ്യൽ മീഡിയയിൽ വൈറലായി; കാമുകന് രോഷം

സാമന്തയുടെ ബിക്കിനി വേഷം അതിരുകടന്നോ? നടിയുടെ ഗ്ലാമർ വേഷം സോഷ്യൽ മീഡിയയിൽ വൈറലായി; കാമുകന് രോഷം

സൂര്യയുടെ പുതിയ ചിത്രമായ അൻജാനിൽ സമാന്തയുടെ ഗ്ലാമർ പ്രദർശനം ആണ് ഇപ്പോൾ എല്ലായിടത്തും ചർച്ച. നടിയുടെ ഇതുവരെ കാണിക്കാത്ത ബിക്കിനി പ്രകടനം അല്പം അതിരുകടന്നോയെന്നാണ് സംശയം. എന്തായാലും തന്റെ മുൻപുള്ള ചിത്രങ്ങളിൽ വളരെ നല്ല കുട്ടി എന്ന് പേരെടുത്ത സാമന്തയുടെ വേറൊരു മുഖമാണ് അൻജാനിലുള്ളത്.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വന്നപ്പോൾ തന്നെ പ്രേഷകരും ആരാധകരും ഒരു പോലെ ഞെട്ടിയിരുന്നു. ബിക്കിനിയിട്ട് കൊണ്ട് കടൽത്തീരത്ത് കൂടി ഓടി വരുന്ന നടിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തു വിട്ടത്. ഇപ്പോഴും ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഏതായാലും അഞ്ചാൻ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ഹോട്ട്‌ഗേൾ ആയി മാറിയിരിക്കുകയാണ് സമാന്ത. എന്നാൽ സാമന്തയുടെ ഈ നടപടി ഒട്ടും ഇഷ്ടപ്പെടാത്ത ഒരാൾ സിനിമ ലോകത്ത് ഉണ്ടെന്നും സമന്തയുടെ അടുപ്പക്കാരനും പ്രശസ്ത തമിഴ് തെലുങ്ക് നടനുമായ സിദ്ധാർതിന്റെ നടിയുടെ ഈ ഗ്ലാമർപ്രദർശനം ഒട്ടും രസിച്ചില്ലെന്നുമാണ് തമിഴകത്തെ ഇപ്പോളകത്തെ അടക്കം പറച്ചിലുകൾ സൂചിപ്പിക്കുന്നത്.


സാമന്തയുടെ ബിക്കിനി അവതാരത്തിൽ സിദ്ധാർത് പിണങ്ങി എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് സിദ്ധാർത് നടിയോട് തുറന്നു പറഞ്ഞു എന്നും വാർത്തകൾ ഉണ്ട്. കൂടാതെ സാമന്ത നായികയായ പുതിയ തെലുങ്ക് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതും സിദ്ധാർത്തിന്റെ പിണക്കത്തിന് കാരണമായിട്ടുണ്ട് എന്നും പറയപ്പെടുന്നു. ബോയ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സിദ്ധാർത് ഇപ്പോൾ അറിയപ്പെടുന്ന ഒരു താരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP