Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് അയാൾ എന്നോട് അത് ചെയ്തത്! നിർബന്ധപൂർവ്വം എന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടീക്കയായിരുന്നു; തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരേ പൊതു നിരത്തിൽ അർധ നഗ്‌നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിയുടെ പുതിയ ആരോപണം പ്രമുഖ നിർമ്മാതാവിന്റെ മകനെതിരെ

ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് അയാൾ എന്നോട് അത് ചെയ്തത്! നിർബന്ധപൂർവ്വം എന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടീക്കയായിരുന്നു; തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരേ പൊതു നിരത്തിൽ അർധ നഗ്‌നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിയുടെ പുതിയ ആരോപണം പ്രമുഖ നിർമ്മാതാവിന്റെ മകനെതിരെ

ഹൈദരാബാദ്: തെലുങ്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് വിവാദം മുറുകുകയാണ്. ഏതാനും ദിവസങ്ങളായി ടോളിവുഡിലെ പ്രമുഖ നടന്മാരെ അടക്കം വിവാദത്തിലാക്കിയ വെളിപ്പെടുത്തലുകൾ പുറത്തുവരികയുണ്ടായി. നടി ശ്രീറെഡ്ഡി ചില വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവിട്ടു കൊണ്ടാണ് വിവാദത്തിൽ പങ്കുചേർന്നത്. പിന്നാലെ പൊതുനിരത്തിൽ തുണിയുരിഞ്ഞു കൊണ്ടും നടി രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ ശ്രീറെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

ഒരു പ്രമുഖ നിർമ്മാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. വ്യക്തിയുടെ പേര് പരാമർശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീറെഡ്ഡി തുറന്നു പറച്ചിൽ നടത്തിയത്.

ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് അയാൾ തന്നോട് അക്കാര്യം ആവശ്യപ്പെട്ടതെന്നും ടോളിവുഡിലെ മുൻനിര നിർമ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിർബന്ധപൂർവ്വം ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും നടി വ്യക്തമാക്കി. സിനിമയിലുള്ളവർ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നും ശ്രീ റെഡ്ഡി ആരോപിച്ചു.

നടിയുടെ പുതിയ വെളിപ്പെടുത്തലോടെ ആരാണ് കക്ഷി എന്നാണ് ഇപ്പോൾ ടോളിവുഡിലെ ചർച്ച. നോർത്ത് ഇന്ത്യയിൽനിന്നുള്ള നടിമാർക്കാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. അവർ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നിൽ. എന്നാൽ തെലുങ്ക് പെൺകുട്ടികൾ അത്തരം പ്രവർത്തികൾക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10 15 വർഷമായി ടോളിവുഡിൽ തെലുങ്ക് നടിമാർ കുറയുന്നതെന്നും ശ്രീ മുമ്പു പറഞ്ഞിരുന്നു.

നിരവധി സിനിമാ പ്രവർത്തകർ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളിൽ അവസരം നൽകിയില്ലെന്നും ശ്രീ റെഡ്ഡി മുമ്പ് ആരോപിച്ചിരുന്നു. ഇതാദ്യമായല്ല സംവിധായകർക്കും നായകന്മാർക്കും എതിരേ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്ത് എത്തുന്നത്. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങൾ പുറത്തുവിടുമെന്ന് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP