Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിമ്പുവുമായി പിരിഞ്ഞ ഹൻസിക ജയം രവിയുമായി അടുത്തോ? നടന്റെ വിവാഹമോചന തീരുമാനത്തിന് പിന്നിലെ കാരണം ഹൻസികയുമായുള്ള അടുപ്പമെന്ന് തമിഴ് മാദ്ധ്യമങ്ങൾ

ചിമ്പുവുമായി പിരിഞ്ഞ ഹൻസിക ജയം രവിയുമായി അടുത്തോ? നടന്റെ വിവാഹമോചന തീരുമാനത്തിന് പിന്നിലെ കാരണം ഹൻസികയുമായുള്ള അടുപ്പമെന്ന് തമിഴ് മാദ്ധ്യമങ്ങൾ

കോളിവുഡ് താരം ജയം രവി വിവാഹമോചനത്തിലേക്ക് എന്ന് തമിഴ് മാദ്ധ്യമങ്ങൾ. ജയം രവിയും ഭാര്യ ആർതിയും തമ്മിൽ അത്ര രസത്തിലല്ലെന്നും ഇരുവരും തമ്മിൽ പിരിയാൻ തീരുമാനിച്ചെന്നുമാണ് റിപ്പോർട്ട്. വിവാഹമോചനത്തിന് പിന്നിൽ കോളിവുഡ് നടി ഹൻസികയാണെന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജയം രവിയും നടി ഹൻസികയും പ്രണയത്തിലാണെന്നും ഇതേ ചൊല്ലി രവിയും ഭാര്യയും എന്നും വഴക്കാണെന്നുമാണ് ചില തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോഗൻ എന്ന ചിത്രത്തിലാണ് അവസാനമായി ഹൻസികയും ജയം രവിയും അഭിനയിച്ചത്. ഹൻസികയുമായുള്ള ബന്ധം ഒഴിവാക്കാൻ ജയം രവിയോട് അച്ഛനും നിർമ്മാതാവുമായി മോഹൻ ആവശ്യപ്പെട്ടിട്ടും നടൻ അനുസരിക്കുന്നില്ലത്രെ. സഹോദരൻ മോഹൻ രാജയും ഇക്കാര്യത്തിൽ ജയം രവിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേൾക്കുന്നത്.

തമിഴിലെ ഏറ്റവും നല്ല പ്രണയ ജോഡികളിലൊന്നാണ് യുവ താരങ്ങളായ ജയം രവിയും ഹൻസികയും. എങ്കേയും കാതൽ, റോമിയോ ആൻഡ് ജൂലിയറ്റ്, ബോഗൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരുടെയും കെമിസ്ട്രി ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

2009ലാണ് ആർതിയുമയുള്ള ജയം രവിയുടെ വിവാഹം ആരവ്, അയാൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. ഡിസംബർ 23നാണ് ജയം രവി, അരവിന്ദ് സ്വാമി, ഹൻസിക എന്നിവർ ഒന്നിക്കുന്ന ബോഗൻ തീയറ്ററുകളിലെത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP