Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രുതിക്ക് ടാറ്റൂ ജ്വരം പടർന്നോ; പുറത്ത് സ്വന്തം പേര് എഴുതിയതിന് പിന്നാലെ കൈത്തണ്ടയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് റോസാപുഷ്പവും

ശ്രുതിക്ക് ടാറ്റൂ ജ്വരം പടർന്നോ; പുറത്ത് സ്വന്തം പേര് എഴുതിയതിന് പിന്നാലെ കൈത്തണ്ടയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് റോസാപുഷ്പവും

ബോളിവുഡിലെയും കോളിവുഡിലുമൊക്കെ നടിമാർക്ക് ടാറ്റൂ ഒരു ഹരമാണ്. കാമൂകി കാമുകന്മാരുടെ പേരുകളും, ചിത്രങ്ങളും, തുടങ്ങി പലപരീക്ഷണങ്ങളും സ്വന്തം ശരീരത്തിൽ വരച്ച് പ്രദർശിപ്പിക്കാൻ ഇവർക്ക് പ്ര്ത്യക താല്പര്യമാണ്.

ഇപ്പോൾ ഇതാ ശ്രുതി ഹാസന് പച്ചകുത്ത് ഫാഷനിൽ കമ്പം കയറിയിരിക്കുകയാണ് കമ്പം മൂത്ത് ശ്രുതി ഹാസൻ രണ്ടാമതും പച്ചകുത്തി. ഇത്തവണ ബ്ലാക്ക് ആൻഡ് വൈറ്റ് റോസാപുഷ്പമാണ് ഇടത്തുകൈത്തണ്ടയിൽ പച്ചകുത്തിയിരിക്കുന്നത്.

ആദ്യത്തെ പച്ചകുത്ത് ശ്രുതിയുടെ പുറത്ത് തമിഴിൽ സ്വന്തം പേരെഴുതിക്കൊണ്ടാ യിരുന്നു.ഇത്തവണത്തെ പച്ചകുത്തിയത് സോഷ്യൽ മീഡിയായിലൂടെ പോസ്റ്റ് ചെയ്ത് നല്ല പ്രചാരവും ശ്രുതി നൽകുന്നുണ്ട്. എന്നാൽ എന്താണ് കൈത്തണ്ടയിൽ കുത്തിയിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് റോസാപുഷ്പത്തിന്റെ അർത്ഥമെന്ന് ശ്രുതി ഇതുവരെ പറഞ്ഞിട്ടില്ല.

മുമ്പ് നയൻതാര പച്ചകുത്തിയതും ഇതുപോലെ വാർത്തയിൽ ഇടം നേടിയിരുന്നു. ഇംഗ്ലീഷിലും തമിഴിലുമായി ഒരുപേര്; പ്രഭു. പി ഇംഗ്ലീഷിലും ബാക്കി തമിഴിലും. ഇപ്പോൾ നയൻതാര അത് മറയ്ക്കാൻ വേണ്ടി പാടുപെടുകയാണെന്നും കേട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP