Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സമന്ത ഭീഷണിപ്പെടുത്തി; ഭീഷണി കേട്ട് ഞെട്ടിയ നാഗചൈതന്യ കാര്യം കൈയോടെ വീട്ടിൽ അവതരിപ്പിച്ചു: തെന്നിന്ത്യയിലെ താരപ്രണയം വിവാഹത്തിലേക്ക് എത്തുന്നത് ഇങ്ങനെ

പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സമന്ത ഭീഷണിപ്പെടുത്തി; ഭീഷണി കേട്ട് ഞെട്ടിയ നാഗചൈതന്യ കാര്യം കൈയോടെ വീട്ടിൽ അവതരിപ്പിച്ചു: തെന്നിന്ത്യയിലെ താരപ്രണയം വിവാഹത്തിലേക്ക് എത്തുന്നത് ഇങ്ങനെ

ഹൈദരാബാദ്: തെന്നിന്ത്യൻ സുന്ദരി സമന്തയും തെലുങ്ക് താരം നാഗചൈതന്യയും തമ്മിലുള്ള പ്രണയം വിവാഹത്തിന്റെ വക്കിലാണ്. ഏറെക്കാലമായി ഇവർ പ്രണയത്തിലായിരുന്നു എന്ന വിവരം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, ഈ പ്രണയം വിവാഹത്തിലേക്ക് എത്തിയതിന്റെ പിന്നിൽ ഒരു ഭീഷണിയുടെ കഥയുണ്ട്. എന്താണ് അതെന്ന് അധികമാർക്കും അറിവുണ്ടായിരുന്നില്ല. ഇപ്പോൾ ആ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തി നാഗചൈതന്യ രംഗത്തെത്തി.

സമന്തയുടെ ഭീഷണി കാരണമാണ് താൻ പ്രണയം വീട്ടിൽ അറിയിച്ചതെന്ന് നാഗചൈതന്യ തന്നെയാണ് തുറന്നു പറഞ്ഞത്. ''2009ൽ ചിത്രീകരിച്ച യെ മായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തെ തുടർന്ന് സൗഹൃദത്തിലായ ഇരുവർക്കുമിടയിൽ പതിയെ പ്രണയം തല പൊക്കുകയായിരുന്നു. എന്നാൽ ഞാൻ വീട്ടുകാരെ അറിയിക്കാതെ വളരെ രഹസ്യമായാണ് പ്രണയിച്ചത്. സമന്ത പലതവണ വീട്ടുകാരെ അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ കൂട്ടാക്കിയില്ല.

എന്നാൽ ഒരിക്കൽ ചാറ്റിങ്ങിനിടയിൽ പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സമന്ത ഭീഷണിപ്പെടുത്തി. ഈ ഭീഷണി എന്നെ ഞെട്ടിച്ചു. അതിനുശേഷമാണ് ഞാൻ വീട്ടിൽ ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ ഞങ്ങളുടെ വിവാഹം നിശ്ചയിക്കുകയാണ് ഉണ്ടായത്.''-നാഗചൈതന്യ പറഞ്ഞു.

യെ മായ ചേസാവെക്ക് പിന്നാലെ ഓട്ടോനഗർ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവർ നായികാ നായകന്മാരായെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഒക്ടോബറിലാണ് വിവാഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP