1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
21
Friday

ചരിത്രമെഴുതി നാലാമനായി മോഹൻലാൽ; പുലിമുരുകന്റെ കുതിപ്പിൽ പിന്നിലായത് രജനിയുടെ കാബാലി; ദംഗലിലൂടെ ഒന്നാമതെത്തി അമീർ ഖാൻ; അക്ഷയ് കുമാർ രണ്ടാമൻ; സുൽത്താനായ സൽമാൻ മൂന്നാമനും; വയസ്സന്മാർ നിറയുന്ന 2016ലെ ഇന്ത്യൻ ഹിറ്റ് ചാർട്ട് വിശേഷമിങ്ങനെ

January 10, 2017 | 02:09 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 2016ലെ വർഷാന്ത്യ കണക്കെടുപ്പിൽ ബോളിവുഡും ഇന്ത്യൻ സിനിമയും ചർച്ച ചെയ്യുന്നത് മോഹൻ ലാലിന്റെ പേര്. ആദ്യമായി ഇന്ത്യയിലെ വമ്പൻ ഹിറ്റുകളുടെ കളക്ഷൻ ചർച്ചകളിൽ മലയാള താരത്തിന്റെ പേരുമെത്തുന്നു. പോയ വർഷത്തെ ഇന്ത്യയിലെ സുപ്പർ നായകന്മാരിൽ നാലാം സ്ഥാനമാണ് മോഹൻലാലിന്. ആഗോള സൂപ്പർ സ്റ്റാർ പദവിയുള്ള രജനി കാന്തിനെ കടത്തിവെട്ടിയാണ് നായകരുടെ ഹിറ്റ് ചാർട്ടിൽ മോഹൻലാൽ നാലമാനാകുന്നത്. ഹിന്ദി സിനിമയിലെ കിങ് ഖാനായ ഷാരൂഖ് ഖാന്റെ പിന്നോട്ട് പോക്കിനൊപ്പം ലാലെന്ന നടന്റെ അവസ്മരണീയ നേട്ടമാണ് ഇന്ത്യൻ സിനിമ ചർച്ചയാക്കുന്നത്.

ഇന്ത്യൻ ഹിറ്റ് ചാർട്ടിൽ ഇടം നേടുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമാ വ്യവസായം രേഖപ്പെടുത്തി കണക്ക് പ്രകാരം 2016ൽ ലാൽ സിനിമകൾ കളക്റ്റ് ചെയ്തത് 378 കോടി രൂപയാണ്. പുലിമുരുകൻ 150 കോടിയും ജനതാ ഗാരേജ് 140 കോടിയും നേടി. 80 കോടി എത്തിയത് പ്രിയദർശന്റെ ഒപ്പം സിനിമയിലൂടെയാണ്. ഇതിൽ പുലിമുരകൻ ഇപ്പോഴും തിയേറ്ററുകളിലുണ്ട്. അതുകൊണ്ട് തന്നെ 2016ൽ റിലീസ് ചെയ്ത ലാൽ ചിത്രങ്ങളുടെ നേട്ടം 400 കോടി കവിയുമെന്നാണ് സിനിമ ലോകത്തിന്റെ വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ മുഴവൻ ലാൽ ചിത്രങ്ങളുടെ സാധ്യത ഉയരുന്നതുകൊണ്ടാണിതെന്നും വിലയിരുത്തുന്നു. പുലിമുരുകന് യുറോപ്പിലും ഗൾഫിലും കിട്ടിയ ജനപ്രിയതയും ബോളിവുഡിനെ അടക്കം അമ്പരപ്പിച്ചിട്ടുണ്ട്.

ഹിറ്റ് ചാർട്ടിൽ മോഹൻലാലിനും പിന്നിലാണ് സ്റ്റൈൽ മന്നൻ രജിനി കാന്ത്. ആഗോള സൂപ്പർ സ്റ്റാറായ രജനിയുടെ കബാലി കളക്റ്റ് ചെയ്തത് 350 കോടി രൂപയാണ്. ആദ്യ ദിനത്തിലെ കളക്ഷൻ റിക്കോർഡുകളുടെ കരുത്തിലാണ് കബാലി ഹിറ്റ് ചാർട്ടിലെത്തുന്നത്. തുടക്കത്തിൽ വമ്പൻ കളക്ഷൻ നേടി രജനി ചിത്രത്തിന് പിന്നീട് ആ മുന്നേറ്റം തുടരാനായിരുന്നില്ല. എന്നാൽ മോഹൻ ലാലിന്റെ പുലി മുരുകൻ അങ്ങനെയായിരുന്നില്ല. സിനിമ അഭിപ്രായമുണ്ടാക്കിയാണ് കളക്ഷൻ നേടിയത്. കേരളത്തിലുടെ നീളം വമ്പൻ ഹിറ്റായി. വിദേശത്തെ നേട്ടമാണ് ഇതിൽ ഏറ്റവും പ്രധാനം. ജനതാ ഗാരേജിലൂടെ തെന്നിന്ത്യൻ സൂപ്പർ നായകനായി ലാൽ മാറിയതും പുലി മുരുകന് തുണയായി. പ്രിയദർശന്റെ ഒപ്പവും ലാലിന്റെ ജനപ്രിയത ഉയർത്തിയ ഇതെല്ലാമാണ് മോഹൻലാലിനെ ഹിറ്റ് ചാർട്ടിൽ അഞ്ചാമനാക്കുന്നത്.

ഹിറ്റ് ചാർട്ടിൽ ഷാരൂഖ് ഖാന്റെ പേരില്ലെന്നതാണ് സിനിമാ ലോകം ചർച്ച ചെയ്യുന്ന മറ്റൊരു വസ്തുത. ഫാൻ, ഡിയർ സിന്ദഗി എന്നീ രണ്ട് ചിത്രമുണ്ടായിട്ടും ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കാൻ കിങ് ഖാന് കഴിഞ്ഞില്ല. പ്രതീക്ഷിച്ചതു പോലെ അമീർ ഖാനാണ് ഇന്ത്യൻ സിനിമയിലെ പോയ വർഷത്തെ സൂപ്പർ നായകൻ. ഗുസ്തി ഗോദയുടെ കഥ പറയുന്ന ദംഗൽ ഇതുവരെ കളക്റ്റ് ചെയ്തത് 640 കോടി രൂപയാണ്. ഡിസംബറിൽ റിലീസ് ചെയ്ത ദംഗൽ രാജ്യത്തുടനീളം ഹിറ്റ് ചാർട്ടിൽ കയറി. ഇന്ത്യൻ സിനിമയുടെ കളക്ഷൻ റിക്കോർഡെല്ലാം ദംഗൽ തകർക്കുമെന്നാണ് പ്രതീക്ഷ. പികെയെന്ന അമീർ ചിത്രത്തിന്റെ റിക്കോർഡുകൾക്ക് തന്നെയാണ് ദംഗൽ ഭീഷണി ഉയർത്തുന്നത്.

അറുന്നൂറ് കോടി ക്ലബ്ബിലെത്തിയ 2016ലെ മറ്റൊരു നടൻ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ എയർ ലിഫ്റ്റും ഹൗസ് ഫുൾ 3യും റുസ്തവും ഹിറ്റായി. മൂന്ന് സിനിമയിൽ നിന്നുമായി 619 കോടി രൂപയാണ് അക്ഷയ് കുമാർ തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. സൽമാൻ ഖാനാണ് മൂന്നാമത്. സൽമാന്റെ സുൽത്താൻ എന്ന ഒറ്റച്ചിത്രം തന്നെ 584 കോടി രൂപ നേടി. അതായത് പോയ വർഷം ദംഗൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ചിത്രവും സൽമാന്റെ സുൽത്താനാണ്. സൽമാൻ പിന്നിൽ മോഹൻലാൽ. അഞ്ചാമനായി രജനിയും. കബാലി നേടിയത് 350 കോടി രൂപയാണെന്നാണ് സിനിമാ ലോകം കണക്ക് കൂട്ടുന്നത്. പ്രതീക്ഷിച്ച നേട്ടം കാബാലിയുണ്ടാക്കിയില്ലെന്ന വിലയിരുത്തലുമുണ്ട്.

ഇന്ത്യൻ ഹിറ്റ് ചാർട്ടിലെ പോയ വർഷത്തെ സൂപ്പർ താരങ്ങളിൽ ഏറ്റവും പ്രായം കുറവ് അക്ഷയ് കുമാറിനാണ്. അക്ഷയ് കുമാറിന് വയസ്സ് 49. അമീർ ഖാനും സൽമാൻ ഖാനും വയസ്സ് 52 കഴിഞ്ഞു. മോഹൻലാൽ 57-ാം വയസ്സിലും രജനി കാന്ത് 67-ാം വയസ്സിലുമാണ് തിയേറ്ററുകളിൽ നിന്ന് ശതകോടികളുമായി പ്രിയ താരങ്ങളായി നിറയുന്നത്. യുവ നടന്മാർക്കാർക്കും ഈ വയസ്സൻ നടന്മാരുടെ ജനപ്രിയതുണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് ഹിറ്റ് ചാർട്ട് നൽകുന്ന സൂചന.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ലോഹിയുടെ നായികയെ തട്ടിക്കൊണ്ട് പോയതിൽ പരാതിക്കാരില്ല; കാവ്യയുടെ കൂട്ടുകാരി മൊഴി കൊടുക്കാൻ ഇനിയുമെത്തിയില്ല; മുതിർന്ന നടിയെ കാറിൽ കറക്കിയത് കേസാക്കിയത് 'വിഐപി' ബന്ധം പുറത്തുവരാതിരിക്കാൻ; ദിലീപിനൊപ്പം നിർമ്മാതാവും രാഷ്ട്രീയക്കാരനും കൂട്ടുപ്രതിയാകാതിരിക്കാൻ ചരടുവലികളുമായി സൂപ്പർതാരങ്ങളും; പിടി തോമസിന്റെ മൊഴിയെ ഭയന്ന് സിനിമാലോകം
വാട്സ്ആപ്പിനേക്കാളും ഫേസ്‌ബുക്കിനേക്കാളും വേഗത്തിൽ വളർച്ച; എയർടെല്ലിനെയും ഐഡിയയേയും വിറപ്പിച്ച അംബാനി ഇപ്പോൾ ഞെട്ടിക്കുന്നത് ഫോൺ നിർമ്മാതാക്കളെ; പ്രതിമാസം 153 രൂപ നൽകിയാൽ ഫോണും 4 ജി ഡാറ്റയും സൗജന്യ കോളും; മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് 1500 രൂപയും; ഏവരേയും അത്ഭുതപ്പെടുത്തുന്ന ജിയോ ഓഫർ ഇങ്ങനെ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
എന്റെ അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; നടന്മാർക്കും നടിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടു വരും; കൂവി തോപ്പിക്കലും തിയേറ്ററിലെ ഹോൾഡ് ഓവറും അനുവദിക്കില്ല; ഉറച്ച തീരുമാനവുമായി പൃഥ്വി രാജ്; ചെറുക്കാൻ സൂപ്പർതാരങ്ങളും; താരങ്ങൾക്കിടയിൽ ചേരിതിരിവ് രൂക്ഷം; 'അമ്മ' പിടിച്ചെടുക്കാൻ ഉറച്ച് യുവതാരങ്ങളും വനിതാ കൂട്ടായ്മയും
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
അച്ഛനെ പുറത്താക്കിയതിന്റെ പ്രതികാരം തീർക്കാൻ മകനെ അനുവദിക്കില്ല! 'താര സംഘടനയുടെ'യുടെ എക്‌സിക്യൂട്ടീവ് ദിലീപിന് ജാമ്യം കിട്ടിയ ശേഷം മാത്രം; സൂപ്പർതാരങ്ങളുടെ കള്ളക്കളിയിൽ യുവതാരങ്ങളിൽ കടുത്ത അമർഷം; സംഘടനയിലെ പിടി അയയാതിരിക്കാൻ കരുക്കൾ നീക്കി ലാലും മമ്മൂട്ടിയും; അമ്മയുടെ യോഗം മാറ്റി വച്ചത് പൃഥ്വിരാജിനെ പേടിച്ച് തന്നെ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിൽ; ഗൂഢാലോചനക്കേസിൽ വ്യക്തമായ തെളിവുകൾ കിട്ടിയത് പൾസർ സുനിയെ വിശദമായി ചോദ്യംചെയ്തതോടെ; ഒരു വർഷം മുമ്പുതന്നെ ആസൂത്രണം തുടങ്ങി; നേരത്തെ സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാൻ ശ്രമം നടന്നതായി വിവരം; മലയാളസിനിമയ്ക്ക് നാണക്കേടുണ്ടായ സംഭവത്തിൽ ഒടുവിൽ സൂപ്പർസ്റ്റാർ വലയിൽ