Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നടിമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് എഎംഎംഎ; ചർച്ച അടുത്ത മാസം ഏഴിന് കൊച്ചിയിൽ; സംഘടനയുമായി ചർച്ചയ്ക്ക് പോകുന്നതിന് മുൻപ് അക്രമിക്കപ്പെട്ട നടിയുമായും ഡബ്ല്യുസിസിയുമായി ചർച്ച നടത്താനൊരുങ്ങി നടിമാർ; ബൈലോ സ്ത്രീ സൗഹാർദ്ദമാക്കണമെന്നും ആവശ്യപ്പെടും

നടിമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് എഎംഎംഎ; ചർച്ച അടുത്ത മാസം ഏഴിന് കൊച്ചിയിൽ; സംഘടനയുമായി ചർച്ചയ്ക്ക് പോകുന്നതിന് മുൻപ് അക്രമിക്കപ്പെട്ട നടിയുമായും ഡബ്ല്യുസിസിയുമായി ചർച്ച നടത്താനൊരുങ്ങി നടിമാർ; ബൈലോ സ്ത്രീ സൗഹാർദ്ദമാക്കണമെന്നും ആവശ്യപ്പെടും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സിനിമ സംഘടനയായി എഎംഎംഎ അറിയിച്ചു.നടിമാരായ രേവതി, പത്മപ്രിയ, പാർവ്വതി എന്നിവരുമായുള്ള ചർച്ച അടുത്ത മാസം നടക്കുമെന്നും സൗകര്യപ്രദമായ ഒരു തീയതി അറിയിക്കാൻ നടിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ഏഴിന് നടക്കുന്ന ചർച്ചയിൽ രേവതിയും പത്മപ്രിയയും ആയിരിക്കും പങ്കെടുക്കുക, വിദേശത്ത് ഷൂട്ടിങ് നടക്കുന്നതിനാൽ തന്നെ പാർവ്വതി ചർച്ചയിൽ പങ്കെടുക്കില്ല.

എഎംഎംഎയുമായുള്ള ചർച്ചയ്ക്ക് മുൻപ് നടിമാർ ഡബ്ല്യു.സി.സി ഭാരവാഹികളുമായി വിശദമായി ചർച്ച നടത്തും. അക്രമത്തിന് ഇരയായ നടിയുമായിട്ടും ഇവർ ചർച്ച നടത്തിയ ശേഷമായിരിക്കും താരസംഘടനയുമായി ചർച്ചയ്ക്ക് പോവുക. അക്രമത്തിന് ഇരയായ നടിക്ക് വേണ്ടി സംഘടന എന്തൊക്കെ നടപടികൾ കൈക്കൊണ്ടുവെന്നും പ്രതിയായ സമയത്ത് ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിൽ നിന്നും എന്ത് വ്യത്യാസം വന്നതുകൊണ്ടാണ് ദിലീപിനെ തിരിച്ചെടുത്തത് എന്നതുൾപ്പടെയുള്ള ചോദ്യങ്ങൾ ആയിരിക്കും നടിമാർ ചോദിക്കുക.അതോടൊപ്പം തന്നെ അമ്മയിലെ ബൈലോ ഭേദഗതി വരുത്തി സ്്ത്രീ സൗഹാർദ്ദമാക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉന്നയിച്ചേക്കും

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ എ.എം.എം.എയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ നടിമാർ ആവശ്യപ്പെട്ട പ്രകാരം ചർച്ച നടക്കും.ക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരംഅടുത്ത മാസം 7ാം തിയ്യതിയാണ് എ.എം.എം.എ നടിമാരെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത ന്നെും സൂചനയുണ്ട്. അതേസമയം നടിമാരോട് ചർച്ചയ്ക്ക് സൗകര്യപ്രദമായ ഒരു തീയതി അറിയിക്കാനും നിർ്‌ദ്ദേശിച്ചിട്ടുണ്ട്.

എ.എം.എം.എയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാർവതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും എ.എം.എം.എയിലെ അംഗങ്ങൾ എന്ന നിലയിൽ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നപ്പോൾ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് രാജിവച്ചത്. നിരപരാധിത്വം തെളിയിക്കാതെ സംഘടനകളിലേക്ക് തിരിച്ചു വരില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP