Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൂപ്പർഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള.. എന്നാക്കി; കേരളത്തിലെ ദുരിതബാധിതകർക്ക് വേണ്ടി പാട്ടുപാടി എ ആർ റഹ്മാൻ

സൂപ്പർഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ'  എന്ന ഗാനത്തിന്റെ വരികൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള.. എന്നാക്കി; കേരളത്തിലെ ദുരിതബാധിതകർക്ക് വേണ്ടി പാട്ടുപാടി എ ആർ റഹ്മാൻ

ഓക് ലാൻഡ്: കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് വേണ്ടി പാട്ടുപാടി ഓസ്‌കാർ അവാർഡ് ജേതാവ് കൂടിയായ എ ആർ റഹ്മാൻ. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, ബിസിനസുകാർ, സാധാരണക്കാർ തുടങ്ങി കേരളത്തിന് തങ്ങളാലാകുന്ന വിധമുള്ള കൈത്താങ്ങ് നൽകിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പലരീതിയിലുള്ള കരുതലാണ് ദുരിത പ്രളയത്തിലകപ്പെട്ടിരിക്കുന്നവർക്ക് പല ഭാഗങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് റഹ്മാൻ കേരളത്തിന് വേണ്ടി ഗാനം ആലപിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഓസ്‌കാർ ജേതാവ് എആർ റഹ്മാനും കേരളത്തിലെ ദുരിതത്തിലകപ്പെട്ടവർക്ക് ഐക്യദാർഢ്യമറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കയിലെ ഓക്ലാഡിൽ നടന്ന സംഗീത നിശയിലാണ് സംഗീത മാന്ത്രികൻ കേരളത്തിനുള്ള കരുതൽ അറിയിച്ചത്. കാതൽ ദേശം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകർ വരവേറ്റത്. എആർആർ എന്ന ട്വിറ്റർ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP