Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെന്യാമിന്റെ 'ആടുജീവിതം' അഭ്രപാളിയിലത്തെുന്നു; സംവിധാനം ബ്ലെസി; നജീബായി എത്തുന്നത് പൃഥ്വിരാജ്

ബെന്യാമിന്റെ 'ആടുജീവിതം' അഭ്രപാളിയിലത്തെുന്നു; സംവിധാനം ബ്ലെസി; നജീബായി എത്തുന്നത് പൃഥ്വിരാജ്

പ്രവാസ ജീവിതത്തിന്റെ യാതനകൾ വായനക്കാരിലത്തെിച്ച ബെന്യാമിന്റെ 'ആടുജീവിതം' അഭ്രപാളിയിലത്തെുന്നു. ബ്‌ളെസി സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജാണ് നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുക. കുവൈത്തിലെ മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ കെ.ജി. ഫിലിംസ് കമ്പനിയുടെ ബാനറിലാണ് സിനിമ നിർമ്മിക്കുക.

ഇതുസംബന്ധിച്ച് കുവൈത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കെ.ജി. എബ്രഹാമും ബ്ലെസിയും പൃഥ്വിരാജും ഇക്കാര്യം പ്രഖ്യാപിച്ചത്. കെ.ജി. എബ്രഹാമിന്റെ കമ്പനിയായ എൻ.ബി.ടി.സിയുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ കൂടിയാണ് ബ്ലെസിയും പൃഥ്വിരാജും കുവൈത്തിലത്തെിയത്. സാബു സിറിൾ, റസൂൽ പൂക്കുട്ടി തുടങ്ങിയ പ്രമുഖരെ അണിനിരത്തി മികച്ച സാങ്കേതിക തികവോടെ ത്രീഡി സംവിധാനത്തിലാണ് സിനിമ ഒരുക്കുകയെന്ന് ബ്ലെസി പറഞ്ഞു. ഏറെക്കാലത്തെ ഗവേഷണത്തിനുശേഷം തുടങ്ങുന്ന സിനിമ രണ്ടു വർഷംകൊണ്ടേ പൂർത്തിയാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഏറെ വെല്ലുവിളിയുയർത്തുന്ന കഥാപാത്രമായിരിക്കും നജീബിൻേറതെന്ന് പൃഥ്വിരാജ് പറഞ്ഞു. താൻ എന്നും സംവിധായകന്റെ നടനാണെന്നും ബ്ലെസി ഈ സിനിമ നന്നായി ചെയ്യുമെന്ന് പൂർണവിശ്വാസമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തനിക്ക് ഏറെക്കാലമായി പരിചയമുള്ള ബ്‌ളെസി എടുക്കുന്ന പ്രവാസം സംബന്ധിച്ച സിനിമ നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ.ജി. എബ്രഹാം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP