1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
26
Monday

ആടുജീവിതം തന്റെ സ്വപ്‌ന സിനിമ; ബ്ലസി ചിത്രത്തിനായി നവംബർ മുതൽ ഡേറ്റ് നല്കി കഴിഞ്ഞു; സിനിമ ഉപേക്ഷിച്ചെന്ന വ്യാജ വാർത്തകൾക്ക് മറുപടി നല്കി പൃഥ്വിരാജ്

April 17, 2017 | 08:56 AM | Permalink



സ്വന്തം ലേഖകൻ

ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമ ഉപേക്ഷിച്ചതായിട്ടുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ബെന്യാമിൻ ഇതേ പേരിൽ എഴുതിയ നോവലിനെ ആധാരമാക്കി ബ്ലെസ്സി ത്രീഡിയിൽ ഒരുക്കുന്ന സിനിമ പൃഥ്വിരാജ് ഉപേക്ഷിച്ചെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും ചിത്രം നവംബറിൽ തുടങ്ങുമെന്നും പൃഥിരാജ് തന്നെ വ്യക്തമാക്കി.

ഇത്തരം വാർത്തകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം നവംബർ ഒന്ന് മുതൽ തുടങ്ങുമെന്നും താരം ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫർ എന്ന സിനിമയ്ക്കായി പൃഥ്വി ആടുജീവിതം വേണ്ടെന്ന് വച്ചതായാണ് വാർത്തകൾ പ്രചരിച്ചത്.

ഈ വർഷം നവംബർ ഒന്നുമുതൽ 2019 മാർച്ച് 31 വരെ പല ഘട്ടങ്ങളിലായാണ് ചിത്രത്തിന് ഡേറ്റുകൾ നൽകിയിരിക്കുന്നത്. ഇതിനിടയ്ക്ക് മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥ മികച്ച രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നു പൃഥ്വിരാജ് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇപ്പോൾ ആദം ജോൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്‌കോട്ട്‌ലന്റിലാണ് ഞാനുള്ളത്. ബ്ലെസി സംവിധാനം ചെയ്യുന്ന എന്റെ സ്വപ്നപദ്ധതിയായ ആടുജീവിതം എനിക്ക് ഡേറ്റ് നൽകാൻ കഴിയാത്തതിന്റെ പേരിൽ ഉപേക്ഷിച്ചു എന്ന വാർത്ത ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് അറിയാനിടയായി. ഇത് തികച്ചും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ എന്റെ സ്വപ്നവുമായ ഈ വേഷത്തിന് വേണ്ടി 2017 നവംബർ ഒന്നുമുതൽ 2019 മാർച്ച് 31 വരെ പല ഘട്ടങ്ങളിലായി ഡേറ്റ് നൽകിയിട്ടുണ്ട്. നിരവധി ശാരീരിക മാറ്റങ്ങളിലൂടെ എനിക്ക് കടന്ന് പോകേണ്ടതിനാലാണ് ഘട്ടംഘട്ടമായി സിനിമ ചിത്രീകരിക്കുന്നത്. ഇതിന്റെ ഇടവേളയിൽ ഞാൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അത് എൽ എന്ന അക്ഷരത്തിലാണ്
ആരംഭിക്കുന്നത്. വളരെ മികച്ച രീതിയിൽ അതിന്റെ തിരക്കഥ പൂർത്തിയാക്കി. ലോകോത്തര നിലവാരമുള്ള ഒരു സാങ്കേതിക ടീമിനെത്തന്നെ ഈ ചിത്രത്തിനായി തയ്യാറാക്കിക്കഴിഞ്ഞു. പത്ത് ദിവസങ്ങൾക്ക് മുൻപ് ഞാൻ ബ്ലെസിയെ കാണുകയും ചിത്രീകരണത്തിന്റെ വിവരങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത് എവിടെനിന്നാണെന്ന് എനിക്ക് ഒരു എത്തുംപിടിയും കിിട്ടുന്നില്ല. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാൽ എല്ലാം തീരുമെന്ന് ഉറപ്പിക്കാനുള്ള എന്തു വിവരമാണ് ആ നടന്റെ കയ്യിലുള്ളത്? നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ക്ലീൻചിറ്റ് നൽകിയ സലീം കുമാറിനെ വിമർശിച്ച് പിണറായിയുടെ വിശ്വസ്തൻ; ഇരയെ നുണ പറയുന്നവളാക്കി മുദ്ര കുത്തുന്ന രീതി ഏതു മഹാനടന്റെതായാലും സമ്മതിച്ചു കൊടുക്കില്ല
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു