Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുസ്തിക്കാരനാവാൻ ശരീരഭാരം ഉയർത്തി 95 കിലോയാക്കി; നടന്റെ ആരോഗ്യത്തിൽ ഭയന്ന് അമ്മയും ഭാര്യയും: അമീർഖാന്റെ വിശേഷങ്ങൾ

ഗുസ്തിക്കാരനാവാൻ ശരീരഭാരം ഉയർത്തി 95 കിലോയാക്കി; നടന്റെ ആരോഗ്യത്തിൽ ഭയന്ന് അമ്മയും ഭാര്യയും: അമീർഖാന്റെ വിശേഷങ്ങൾ

രു ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം എങ്ങനെവേണമെങ്കിലും മാറ്റിമറിക്കാൻ തയ്യാറാവുന്ന നടനാണ് ബോളീവുഡ് സൂപ്പർ താരം ആമിർ ഖാൻ. 8 പാക്ക് ആബ്‌സുമായി ഗജിനിയിൽ ആരാധകരെ അ്മ്പരപ്പിച്ച ആമിർ ഖാൻ ഇപ്പോൾ ഒരു ഗുസ്തിക്കാരന്റെ വേഷത്തിനായി ശരീര ഭാരം 95 കിലോയായി ഉയർത്തിയിരിക്കുകയാണ്.

തന്റെ പുതിയ സിനിമയായ ദൻഗൽ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് ആമിർ തന്റെ ശരീര ഭാരം കൂട്ടിയത്. ചിത്രത്തിൽ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് ആമിറിന്റേത്. ഇതിനായിട്ടാണ് താരം ശരീരഭാരം കുട്ടിയത്. എന്നാൽ ഇതിൽ കൂടുതൽ ഭാരം ഉയർത്തില്ലെന്നും ആമിർ കൂട്ടിച്ചേർത്തു.

ഇപ്പോൾ തന്നെ അമ്മയ്ക്കും ഭാര്യയ്ക്കും തന്റെ ആരോഗ്യത്തെ കുറിച്ച് ഭയമാണെന്ന് ആമിർ ഖാൻ പറഞ്ഞു. സ്വന്തം ജീവൻ കൊണ്ടാണ് നീ കളിക്കുന്നതെന്ന് അമ്മയും ഭാര്യയും പലപ്പോഴും പറഞ്ഞതായും ഇത് തനിക്കും തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. ഭാരം കൂടിയതോടെ ഓരോ 20 സെക്കന്റിനുള്ളിലും ഇപ്പോൾ ദീർഖമായി ശ്വാസം എടുക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഷൂട്ടിങ് കഴിയുമ്പോഴേ താൻ ശരീരഭാരം കുറയ്ക്കുമെന്നും ആമിർ പറഞ്ഞു.

വരുന്ന ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കുമെന്നും അതിനു ശേഷം ഉടനെ തന്നെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തുമെന്നും താരം പറഞ്ഞു.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആമിറിന്റെ പി കെ ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ റിലീസ് ചെയ്ത പി കെയ്ക്ക് അവിടെ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP