Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

16 വയസായ കുട്ടിയെ വെറുതേ വിടൂ; സൈറ മാപ്പപേക്ഷ നടത്താനുണ്ടായ സാഹചര്യം തനിക്കറിയാം; കാശ്മീരികളുടെ സൈബർ ആക്രമണത്തിന് ഇരയായ ദംഗൽ നായികയ്ക്കു പിന്തുണയുമായി ആമിർ ഖാൻ

16 വയസായ കുട്ടിയെ വെറുതേ വിടൂ; സൈറ മാപ്പപേക്ഷ നടത്താനുണ്ടായ സാഹചര്യം തനിക്കറിയാം; കാശ്മീരികളുടെ സൈബർ ആക്രമണത്തിന് ഇരയായ ദംഗൽ നായികയ്ക്കു പിന്തുണയുമായി ആമിർ ഖാൻ

മുംബൈ: ദംഗലിലെ നായിക സൈറ വാസിമിനു പിന്തുണയുമായി ആമിർ ഖാൻ രംഗത്തെത്തി. എല്ലാവരും സൈറയ്‌ക്കൊപ്പമുണ്ടെന്ന് പറഞ്ഞാണ് സൈറയെ പിന്തുണച്ച് അമീർ പറഞ്ഞത്. സൈറ മാപ്പപേക്ഷ നടത്താനുണ്ടായ സാഹചര്യം തനിക്കറിയാമെന്നും ആമിർ ട്വിറ്ററിൽ കുറിച്ചു. സൈറയെപ്പോലുള്ളവർ ലോകത്തിനു മാതൃകയാണ്. 16 വയസായ കുട്ടിയെ വെറുതേ വിടണമെന്നും ആമിർ പറഞ്ഞു.

ദംഗലിൽ ഗീത ഫോഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കശ്മീരി പെൺകുട്ടി സൈറ വാസിമാണ് ,സോഷ്യൽ മീഡിയ വഴിയുള്ള കടുത്ത കടുത്ത ആക്രമണത്തിന് ഇരയായത്. രക്ഷയില്ലാതെ നാട്ടുകാരോട് മാപ്പുചോദിച്ച സൈറ പോസ്റ്റ് വിവാദമായപ്പോൾ അതുപിൻവലിച്ച് മറ്റൊരു വിശദീകരണവുമായി എത്തി. ഒടുവിൽ രണ്ടു പോസ്റ്റുകളും പിൻവലിച്ചു. ശനിയാഴ്ച കുടുംബത്തോടൊപ്പം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദർശിച്ചതാണ് സൈറയെ വെട്ടിലാക്കിയത്.

താഴ്‌വരയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കലാപത്തിന്റെ വേദന സൈറ മറന്നു എന്ന് ആരോപിച്ച് ട്രോളുകൾ പ്രവഹിച്ചു. ഭീഷണികളും ഉണ്ടായെന്നാണ് സൂചന. അതോടെ ഫേസ്‌ബുക്കിൽ സൈറ കുറിച്ചു. 'ഇതൊരു മാപ്പപേക്ഷയാണ്. എന്റെ അടുത്തിടെ നടന്ന ചില പ്രവൃത്തികളിലും ചിലരെ സന്ദർശിച്ചതിലും ധാരാളം പേർക്ക് അനിഷ്ടവും ദേഷ്യവുമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. അവരുടെ വികാരങ്ങൾ ഞാൻ മനസിലാക്കുന്നു. ഞാൻ 16 വയസുമാത്രമുള്ള പെൺകുട്ടിയാണെന്നു മനസിലാക്കി മാപ്പുതരുമെന്നു കരുതുന്നു'.

എന്നാൽ ഒരു ചെറിയ പെൺകുട്ടിയെക്കൊണ്ട് മാപ്പെഴുതിച്ചതിനെതിരെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അടക്കമുള്ള പ്രമുഖർ രംഗത്തുവന്നു. അതോടെയാണ് തന്നെ ചുറ്റിപ്പറ്റി വിവാദം വളരുന്നതിൽ അത്ഭുതം പ്രകടിപ്പിച്ച് സൈറ വിശദീകരണം നൽകിയത്. പിന്നെ അതും പിൻവലിക്കുകയാണ് ഉണഅടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP