Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂക്കുത്തി അണിഞ്ഞ് അമിർഖാൻ; സിനിമയ്ക്കായി എന്തും ചെയ്യുന്ന മിസ്റ്റർ പെർഫക്ഷനിസ്റ്റിന്റെ പുതിയ ലുക്ക് വൈറൽ

മൂക്കുത്തി അണിഞ്ഞ് അമിർഖാൻ; സിനിമയ്ക്കായി എന്തും ചെയ്യുന്ന മിസ്റ്റർ പെർഫക്ഷനിസ്റ്റിന്റെ പുതിയ ലുക്ക് വൈറൽ

ഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിനു വേണ്ടിയാണ് മൂക്ക് തുളച്ച് മൂക്കുത്തി അണിഞ്ഞ് അമിർഖാൻ എത്തുന്നത്. ചിത്രത്തിനു മുന്നോടിയായി വരുന്ന അമീറിന്റെ ചിത്രങ്ങളെല്ലാം മൂക്കിൽ സ്വർണ്ണ സ്റ്റ്ഡ് അണിഞ്ഞുള്ളതാണ്. സുശാന്ത് സിങ് രജ്പുതാണ് മൂക്കുത്തിയണിഞ്ഞ അമിറിന്റെ ചിത്രം ആരാധകർക്കായി ആദ്യം പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സിനിമയ്ക്കായി എന്തുവെല്ലുവിളിയും സ്വീകരിക്കുന്നതാണ് അമിർഖാന്റെ രീതി. ചെയ്യുന്ന വേഷത്തിനായി എന്തു തരത്തിലുള്ള ശാരീരിക മാറ്റത്തിനും അമിർ തയാറാണ്. ഗജനി എന്ന ചിത്രത്തിനായി ശരീരം കൂട്ടിയതും അതിനുശേഷമുള്ള ത്രിഇഡിയറ്റ് എന്ന ചിത്രത്തിലേക്കായി ശരീരഭാരം വലിയ രീതിയിൽ കുറച്ചതും വാർത്തയായിരുന്നു. അവസാനം പുറത്തിറങ്ങിയ ദങ്കൽ എന്ന ചിത്രത്തിനായും ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് നടത്തിയ ശാരീരിക മാറ്റങ്ങളും അവിശ്വസനീയമായിരുന്നു.

പുരുഷന്മാർ കാതു കുത്തുന്നത് സാധാരണമെങ്കിലും മൂക്കുത്തി അണിയുന്നത് ഇതാദ്യമാണ്. അക്കാര്യത്തിലും അമിർ വ്യത്യസ്തനാവുകയാണ്മൂക്കുത്തിയിലും മിസ്റ്റർ പെർഫക്ട് പെർഫക്ട് ആണെന്നാണ് ആരാധകരുടെ സർട്ടിഫിക്കറ്റ്. ഫാഷൻ ലോകത്തും ആമിറിന്റെ സ്റ്റൈൽ ചർച്ചയായി കഴിഞ്ഞു.

അമിതാഭ് ബച്ചനും ആമിറും ഒന്നിക്കുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP