Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അസഹിഷ്ണുതാ വിവാദങ്ങൾക്ക് വിട; നീണ്ട 16 വർഷങ്ങൾക്ക് ശേഷം അവാർഡ് വേദിയിൽ പ്രത്യക്ഷപ്പെട്ട് അമീർഖാൻ; ദംഗലിനെ പ്രകടനത്തിനുള്ള വിശേഷ് പുരസ്‌കാരം നടൻ ഏറ്റുവാങ്ങിയത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൽ നിന്ന്; എതിർപ്പുമായി ആരാധകർ സോഷ്യൽമീഡിയയിൽ

അസഹിഷ്ണുതാ വിവാദങ്ങൾക്ക് വിട; നീണ്ട 16 വർഷങ്ങൾക്ക് ശേഷം അവാർഡ് വേദിയിൽ പ്രത്യക്ഷപ്പെട്ട് അമീർഖാൻ; ദംഗലിനെ പ്രകടനത്തിനുള്ള വിശേഷ് പുരസ്‌കാരം നടൻ ഏറ്റുവാങ്ങിയത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൽ നിന്ന്; എതിർപ്പുമായി ആരാധകർ സോഷ്യൽമീഡിയയിൽ

ന്ത്യയിൽ അസഹിഷ്ണുത വളരുന്നുവെന്ന ആമിറിന്റെ പരാമർശത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ ചെറുതല്ല. അമീറിന്റെ പ്രസ്താവനയോടെ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ ആമിറിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടതും തുടർന്നുണ്ടായ വിവാദങ്ങളും അടങ്ങിയിട്ട് അധിക നാൾ ആയില്ല. ഇപ്പോഴിതാ നടൻ അമീർ ഖാൻ പങ്കെടുത്ത ഒരു പുരസ്‌കാര ദാന ചടങ്ങ് വീണ്ടും ചർച്ചയായിരിക്കുകയാണ്.

അവാർഡു ചടങ്ങുകളിൽ പൊതുവെ പങ്കെടുക്കാറില്ലാത്ത ആമിർ ഖാൻ ഈ റെക്കോർഡ് തിരുത്തി കഴിഞ്ഞ ദിവസം ഒരു അവാർഡ് സ്വീകരിച്ചു. അവാർഡ് സ്വീകരിച്ചതാകട്ടെ ആർ.എസ്.എസിന്റെ നേതാവ് മോഹൻ ഭഗവതിന്റെ കയ്യിൽ നിന്നും. എന്തായാലും ആർഎസ്എസ് മേധാവിയിൽ നിന്നും ആമിർ പുരസ്‌കാരം സ്വീകരിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു.

സമീപവർഷങ്ങളിലൊന്നും സ്വകാര്യ ചാനലുകളുടെയും മറ്റ് സംഘടനകളുടെയോ അവാർഡ് നിശകളിൽ ആമിർ പങ്കെടുക്കാറില്ല. എന്നാൽ ഈ പതിവ് തെറ്റിച്ചാണ് നാടകാചാര്യനും സംഗീതഞ്ജനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്മരണാർത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമിർ ഏറ്റുവാങ്ങിയത്.ദങ്കൽ എന്ന സിനിമയിലെ സവിശേഷ പ്രകനടത്തിനാണ് പുരസ്‌കാരം. അച്ഛന്റെ സ്മരണാർത്ഥം ലതാ മങ്കേഷ്‌കറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ലതാ മങ്കേഷ്‌കറും അവാർഡ് ദാനചടങ്ങിലുണ്ടായിരുന്നു

അസഹിഷ്ണുതയിലൂന്നിയ ആക്രമണങ്ങളെ തുടർന്ന് സുരക്ഷയെ മുൻനിർത്തി രാജ്യത്തിന് പുറത്തേക്ക് താമസം മാറ്റാമെന്ന് ഭാര്യ കിരൺ റാവു പറഞ്ഞതായി ആമിർഖാൻ വെളിപ്പെടുത്തിയതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ആമിർഖാൻ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യവുമായി ആർ എസ് എസ്, ശിവസേന നേതാക്കൾ രംഗത്തെത്തി.

ആമിർ ചിത്രമായ പികെയ്ക്കെതിരെയും പ്രതിഷേധവും ആക്രമണവുമുണ്ടായി.ഈ ദിവസം ഇത്തരമൊരു പുരസ്‌കാരവേദിയിൽ സമ്മാനിതനായി താൻ നിൽക്കുന്നതിന്റെ എല്ലാ നേട്ടവും അഭിനയിച്ച സിനിമകളുടെ രചയിതാക്കൾക്കും സംവിധായകർക്കും ഉള്ളതാണെന്ന് ആമിർ പറഞ്ഞു. വൈജയന്തിമാലയ്ക്കും ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ ആണ് ആമിർഖാന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന സിനിമയും പുറത്തുവരാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP