Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹം; അവസരം ലഭിച്ചാൽ രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ അമീർ ഖാൻ

സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹം; അവസരം ലഭിച്ചാൽ രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ അമീർ ഖാൻ

സിനിമയിലും സ്‌പോർട്‌സിലും ഒക്കെ തിളങ്ങിയ ഒട്ടെറെ പേർ രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ ഇറങ്ങിയിട്ടുണ്ട്. ചിലർക്ക് കൈ പൊള്ളിയപ്പോൾ ചിലർക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമാ നടൻ ഇന്നസെന്റ്, ഹിന്ദി താരം അമിതാഭ് ബച്ചൻ, സ്മൃതി ഇറാനി, രേഖ തുടങ്ങിയവരൊക്കെ രാഷ്ട്രീയത്തിലും സിനിമയിലും തിളങ്ങിയവരാണ്. സച്ചിൽ തെണ്ടൽക്കറാകട്ടെ ഇപ്പോഴും എംപിയാണ്. ഇവരൊക്കെ രാഷ്ട്രീയത്തിൽ വെന്നികൊടി പാറിച്ചെങ്കിൽ പിന്നെ തനിക്കുമായിക്കൂടെ എന്നാണ് അമീർഖാനും ചിന്തിക്കുന്നത്.

രാഷ്ട്രീയത്തിൽ എത്തിപ്പെടണമെന്നും രാജ്യസഭാംഗമാകാൻ ആഗ്രഹമുണ്ടെന്നും ഇന്ത്യാ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയയാണ് ആണ് ആമിർഖാൻ തുറന്നുപറഞ്ഞത്. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറെയും നടി രേഖയെയും പോലെ രാജ്യസഭയിൽ എത്തിപ്പെടാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമീർഖാൻ. ആരെങ്കിലും തന്നെ ക്ഷണിച്ചാൽ അക്കാര്യം ആലോചിക്കുമെന്ന് പറഞ്ഞ അമീർ തനിക്ക് അവസരം ലഭിച്ചാൽ സമൂഹത്തിനുവേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP