Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുബൈയിൽ മുപ്പതിയേഴാം നിലയിൽ അഭിഷേക് ബച്ചൻ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു; അഞ്ചുമുറി ഫ്‌ളാറ്റിന് നൽകിയത് 41 കോടി

മുബൈയിൽ മുപ്പതിയേഴാം നിലയിൽ അഭിഷേക് ബച്ചൻ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു; അഞ്ചുമുറി ഫ്‌ളാറ്റിന് നൽകിയത് 41 കോടി

മുംബൈ: ആഢംബര ഫ്‌ളാറ്റുകളിലാണ് ബോളിവുഡ് താരങ്ങളുടെ കണ്ണ്. എന്തിന് അഭിഷേക് ബച്ചൻ മാത്രം അതു ചെയ്യാതിരിക്കണം. 41 കോടി രൂപ മുടക്കി അഭിഷേകും ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു.

ഈ ഫ്‌ളാറ്റലെ വിശേഷങ്ങൾ ഹിന്ദി സിനിമാ ലോകം ചർച്ച ചെയ്യുകയാണ്. 3875 സ്‌ക്വയർഫീറ്റ് വിസ്തീത്രണമുള്ള ഫ്‌ളാറ്റിനാണ് സൂപ്പർതാരം കോടികൾ മുടക്കിയത്.

വോർളിയിലെ ആനി ബസന്റ് റോഡിലാണ് ഫ്‌ളാറ്റ്. മുപ്പത്തിയേഴാം നിലയിൽ. അഞ്ച് ബെഡ്‌റൂമുകൾ. ഫാമിലി റൂമും ഡൈനിങ്ങ് റൂമും വേറെയുണ്ട്. എല്ലാ വശത്തും ടെറസും. 67 നിലകളുള്ള ഫ്‌ളാറ്റ് സമുച്ഛയത്തിലാണ് അഭിഷേക് ബച്ചന്റെ സ്വപ്‌ന ഫ്‌ളാറ്റ് ഒരുങ്ങുന്നത്. ഒരു സ്‌ക്വയർ ഫീറ്റിന് 1.06 ലക്ഷം രൂപയാണ് ചെലവാകുന്നത്.

അഭിഷേകിന് സ്റ്റാംമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം 2.05 കോടി രൂപ ചെലവായി. ക്ലബ്ബ് ഹൗസ് മെമ്പർഷിപ്പ് ഫീസായി 25 ലക്ഷവും വികസന ഫണ്ടിലേക്ക് 25 ലക്ഷവും വേറെ കൊടുക്കേണ്ടിയും വന്നു. വികാസ് ഒബ്രായിയും സുധാകർ ഷെട്ടിയും നേതൃത്വം നൽകുന്ന ഓയാസിസ് റിയാലിറ്റിയാണ് ഈ ഫ്‌ളാറ്റ് കെട്ടുന്നത്.

റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കുന്നത് ബോളിവുഡ് താരങ്ങളിൽ പതിവാകുകയാണ്. ഈ മാതൃകയാണേ്രത അഭിഷേകും പിന്തുടർന്നത്. അന്ധേരിയിൽ ഹൃത്തിക് റോഷൻ ചെലവാക്കിയത് 70 കോടി രൂപയാണ്. അക്ഷയ് കുമാറും കോടികൾ മുടക്കി ഫ്‌ളാറ്റ് സ്വന്തമാക്കി. പ്രണിത ബിൽഡിങ്ങിൽ ഷാഹിദ് കപ്പൂർ 30 കോടി രൂപയ്ക്കാണ് ഫ്‌ളാറ്റ് സ്വന്തമാക്കിയത്.

വിദ്യാ ബാലനും ഇതേ തുകയ്ക്ക് താമസ സ്ഥലം വാങ്ങിയതായി റിപ്പോർട്ടുമുണ്ട്. ഇമ്രാൻ ഹാഷ്മി 15 കോടി രൂപയാണ് മുടക്കിയത്. സെയ്ഫ് അലിഖാനും കരീനയും ചേർന്ന് 23.50 കോടി രൂപയ്ക്ക് രണ്ട് കൊല്ലം മുമ്പ് ഫ്‌ളാറ്റ് വാങ്ങി. ഈ മാതൃക തന്നെയാണ് അഭിഷേകും പിന്തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP