Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐശ്വര്യക്കൊപ്പം അഭിനയിച്ചാൽ വൻ കോമഡിയാകുമോ? തമാശപടത്തിൽ ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാൻ മോഹിച്ച് അഭിഷേക്

ഐശ്വര്യക്കൊപ്പം അഭിനയിച്ചാൽ വൻ കോമഡിയാകുമോ? തമാശപടത്തിൽ ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാൻ മോഹിച്ച് അഭിഷേക്

മുംബൈ: അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യയും മികച്ച ജോഡിയാണെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്നാൽ കല്യാണം കഴിഞ്ഞ് ശേഷം അഭിഷേകിനൊപ്പം 2010 ലാണ് ഐശ്വര്യ റായ് അഭിനയിച്ചത്. മണിരത്‌നത്തിന്റെ രാവണിൽ. എന്നാൽ ഇപ്പോൾ അഭിഷേകിനൊരു മോഹം. ഐശ്വര്യക്കൊപ്പം അഭിനയിക്കണമെന്ന്.

ഒരു തമാശപ്പടത്തിൽ ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ചാൽ കൊള്ളാമെന്ന് അഭിഷേക് ബച്ചൻ തന്നെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. മുംബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സിനിമാ വാരികയാണ് ജൂനിയർ ബച്ചന്റെ ഈ ആഗ്രഹം പുറത്ത് വിട്ടത്. ഐശ്വര്യ റായ്‌ക്കൊപ്പം ഒരു തമാശപ്പടം ചെയ്യുന്നത് വൻ കോമഡിയായിരിക്കും എന്നാണ് അഭിഷേക് കരുതുന്നതത്രെ. പക്ഷേ നല്ലൊരു സ്‌ക്രിപ്റ്റ് കിട്ടിയാലേ ഈ ആഗ്രഹം സഫലമാക്കാൻ തുനിയൂ എന്നും അഭിഷേക് ബച്ചൻ പറയുന്നു.

ഇപ്പോൾ മകൾ ആരാധ്യയ്ക്ക് മൂന്നുവയസ് കഴിഞ്ഞതോടെ ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഐശ്വര്യ. സഞ്ജയ് ഗുപ്തയുടെ ജസ്ബയിലൂടെയാണ് ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നത്. അഞ്ച് വർഷമായി ഐശ്വര്യ സിനിമയിൽ അഭിനയിച്ചിട്ട്. ആക്ഷൻ ത്രില്ലറായ ജസ്ബയിൽ ഇർഫാൻ ഖാൻ, ഷബാന ആസ്മി, അനുപം ഖേർ തുടങ്ങിയ പ്രമുഖരാണ് ആഷിനൊപ്പം ഉള്ളത്. ജസ്ബയ്ക്ക് പിന്നാലെ രൺബീർ കപൂർ, അനുഷ്‌ക ശർമ എന്നിവർക്കൊപ്പം കരൺ ജോഹറിന്റെ റൊമാന്റിക് മൂവിയായ ഏ ദിൽ ഹേ മുഷ്‌കിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP