Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഹൻലാലിന്റെ നായികയാവുന്നതും കാത്ത് ബംഗാളി സുന്ദരി; ഋതുപർണ സെനിന് ലാലേട്ടനെ പുകഴ്‌ത്താൻ വാക്കുകളില്ല

മോഹൻലാലിന്റെ നായികയാവുന്നതും കാത്ത് ബംഗാളി സുന്ദരി;  ഋതുപർണ സെനിന് ലാലേട്ടനെ പുകഴ്‌ത്താൻ വാക്കുകളില്ല

ലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനൊപ്പം നായികയായി വരുന്നത് സ്വപ്‌നം കണ്ടിരിക്കുകയാണ് ബംഗാളിൽ നിന്നൊരു സുന്ദരി. ഈ സുന്ദരി ആരാണെന്നല്ലേ, ബംഗാളിലെ തിരക്കുള്ള നടിയും ദേശീയ അവാർഡ് ജേതാവായ ഋതുപർണ സെൻ ഗുപ്തയാണ് ഈ ആഗ്രഹവും മനസിൽ കൊണ്ട് നടക്കുന്നത്.

ഈ സുന്ദരിക്ക് ലാലേട്ടന്റെ അഭിനയ ചാതുര്യത്തെ കുറിച്ച് പുകഴ്‌ത്താൻ വാക്കുകളില്ലാത്ത അവസ്ഥയിലാണത്രെ. മോഹൻലാൽ എന്ന അഭിനയപ്രതിഭയെ വാനോളം പുകഴ്‌ത്തുമ്പോഴും തനിക്ക് അദ്ദേഹത്തിന്റെ നായികയായി ഒരിക്കലെങ്കിലും അഭിനയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്

സോഹൻലാലിന്റെ കഥവീട് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലാലിനുമൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഋതു അഭിനയിച്ചിട്ടുള്ള ഏക മലയാള ചിത്രവും ഇതാണ്. 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഋതു അഭിനയിക്കുമെന്നായിരുന്നു അവസാന നിമിഷം വരെ പറഞ്ഞു കേട്ടിരുന്നത്.ഋതുവിന് മലയാള സിനിമാലോകവുമായി നേരത്തെ തന്നെ പരിചയമുണ്ട്. പ്രിയദർശന്റെ ഹിന്ദി ചിത്രമായ 'ബും ബും ബോലെയിലും 'ചിന്താവിഷ്ടയായ ശ്യാമള'യുടെ ഹിന്ദി റീമേക്കിലും ഋതുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP