Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായിൽ അർധരാത്രിയിൽ അപകടത്തിൽപ്പെട്ടു മരണത്തോടു മല്ലിട്ട മലയാളി യുവാവിനു രക്ഷകനായതു ദിലീപ്; കാവൽ മാലാഖയായി എത്തിയതു ജനപ്രിയനായകനാണെന്നതു വിശ്വസിക്കാനാകാതെ വടകര സ്വദേശി ജാസിർ

ദുബായിൽ അർധരാത്രിയിൽ അപകടത്തിൽപ്പെട്ടു മരണത്തോടു മല്ലിട്ട മലയാളി യുവാവിനു രക്ഷകനായതു ദിലീപ്; കാവൽ മാലാഖയായി എത്തിയതു ജനപ്രിയനായകനാണെന്നതു വിശ്വസിക്കാനാകാതെ വടകര സ്വദേശി ജാസിർ

''ചീറിപ്പാഞ്ഞുപോകുന്ന കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നു. ആരും തിരിഞ്ഞു നോക്കുന്നില്ല. ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രക്കാരനു മുന്നിലതാ നായകന്റെ കാർ വന്നു നിൽക്കുന്നു. മറ്റുള്ളവർ പകച്ചു മാറിനിൽക്കെ താരപരിവേഷത്തോടെ എത്തിയ നായകൻ അപകടത്തിൽപ്പെട്ടയാളെ കൈക്കുമ്പിളിൽ കോരിയെടുക്കുന്നു. ആശുപത്രിയിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നു''- സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു രംഗം. എന്നാൽ, ഇത്തരമൊരു അവസ്ഥ തന്റെ ജീവിതത്തിൽ സംഭവിച്ചതിന്റെ 'ഞെട്ടലി'ൽ നിന്ന് വടകര പള്ളിത്താഴം സ്വദേശി ജാസിർ ഇതുവരെ മുക്തനായിട്ടില്ല.

ദുബായിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന ഡെലിവറി ബോയ് ആയ ഈ യുവാവിനെ രക്ഷിക്കാനെത്തിയത് മറ്റാരുമല്ല. ജനപ്രിയനായകൻ ദിലീപാണ്. ഏഷ്യാനെറ്റ് റേഡിയോ മീയിലാണ് തന്റെ അനുഭവം ഈ വടകര സ്വദേശി വെളിപ്പെടുത്തിയത്.

അർധരാത്രി ഒരുമണിക്കായിരുന്നു അപകടം. ഗൾഫ് ലൈറ്റ് കഫേറ്റീരിയയിൽ ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ജാസിർ. ബൈക്കിൽ സഞ്ചരിക്കവെ രാത്രി ഒരു മണിക്ക് ജാസിറിനെ ഇടിച്ച് വീഴ്‌ത്തി കാർ നിർത്താതെ പോകുകയായിരുന്നു. ബൈക്ക് മുകളിലേക്ക് മറിഞ്ഞ് വീണതിനാൽ എഴുന്നേൽക്കാൻ പറ്റാതിരുന്ന ജാസിറിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല.

ഈ സമയമാണ് വെളുത്ത ലാൻഡ് ക്രൂസറിൽ ദിലീപ് അതുവഴി എത്തിയത്. അപകടം കണ്ടു വണ്ടി നിർത്തിയ ദിലീപ് ജാസിറിനു മുന്നിൽ എത്തുകയായിരുന്നു. തന്നെ രക്ഷിക്കാനെത്തിയതു ദിലീപ് ആണെന്ന് കണ്ട ജാസിർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.

ഏഷ്യാനെറ്റ് റേഡിയോ മീയിൽ ഇക്കാര്യങ്ങൾ ജാസിർ വിവരിക്കുന്നുണ്ട്. ''സ്വപ്‌നമാണെന്നാണ് കരുതിയത്, മുന്നിൽ നിൽക്കുന്നത് ദിലീപാണെന്നറിഞ്ഞതോടെ വേദന എല്ലാം ഇല്ലാതായി''- ജാസിർ പറഞ്ഞു. ജാസിറിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചിട്ടാണ് ദിലീപ് മടങ്ങിയത്. ഇക്കാര്യം ശരിയാണെന്ന് ഏഷ്യാനെറ്റ് റേഡിയോ മീയിലൂടെ ദിലീപും വ്യക്തമാക്കി.

ജാസിറും ദിലീപും റേഡിയോ അവതാരകനുമായി സംസാരിക്കുന്നത് ഇവിടെ കേൾക്കാം...

ASIANET BIG FUN

ദുബായിൽ ഡെലിവറി ബോയിയുടെ ജീവൻ രക്ഷിച്ച് നടൻ ദിലീപ്..

Posted by Asianetradiome on Tuesday, February 9, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP