Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൗസ് ബോട്ട് യാത്രയും കുട്ടനാടൻ വിഭവങ്ങളുമൊക്കെയായി അവധിക്കാലം ആസ്വദിക്കാൻ തമിഴ് നടൻ സൂര്യയും കുടുംബവും കേരളത്തിലെത്തി; രണ്ട് ദിവസത്തെ ഒഴിവുകാല ആഘോഷം കഴിഞ്ഞ് ജോതികയ്‌ക്കൊപ്പം കേരളത്തിലെത്തിയ നടൻ മടങ്ങി

ഹൗസ് ബോട്ട് യാത്രയും കുട്ടനാടൻ വിഭവങ്ങളുമൊക്കെയായി അവധിക്കാലം ആസ്വദിക്കാൻ തമിഴ് നടൻ സൂര്യയും കുടുംബവും കേരളത്തിലെത്തി; രണ്ട് ദിവസത്തെ ഒഴിവുകാല ആഘോഷം കഴിഞ്ഞ് ജോതികയ്‌ക്കൊപ്പം കേരളത്തിലെത്തിയ നടൻ മടങ്ങി

സിനിമയിലെ തിരക്കുകൾക്ക് താൽക്കാലിക അവധി നൽകി കുമരകത്തും ആലപ്പുഴയിലും മൺസൂൺ ആസ്വദിക്കാനെത്തിയ സൂര്യയും കുടുംബവും മടങ്ങി. സൂര്യ, ഭാര്യ ജ്യോതിക, മക്കളായ ദിയ, ദേവ്, ജ്യോതികയുടെ സഹോദരിയും നടിയുമായ നഗ്മ എന്നിവരാണ് കുമരകത്തെത്തിയത്.

15ന് എത്തിയ സംഘം കുമരകം ലേക്ക് റിസോർട്ടിലാണ് താമസിച്ചത്. ഒരു ദിവസം മുഴുവൻ ഹൗസ്ബോട്ട് യാത്രയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു ഇവർ.കുട്ടനാട്ടിലെ ആർ ബ്ലോക്ക്, ചിത്തിര, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെയായിരുന്നു കായൽ സഞ്ചാരം.

കരിമീൻ പൊള്ളിച്ചതുൾപ്പെടെയുള്ള കുട്ടനാടിന്റെ സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണവും സൂര്യയും കുടുംബവും ആസ്വദിച്ചു. ഞായറാഴ്ച കൊച്ചിയിലെത്തി അവിടെനിന്ന് ചെന്നൈയിലേക്ക് പോയി. പോന്നതിനു മുമ്പ് റിസോർട്ട് ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കാനും സൂര്യ മറന്നില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP