Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടികർ സംഘത്തിലെ പോര് മുറുകുന്നു, വിശാലിനെ റെഡ്ഡി എന്നു വിളിച്ച് അധിക്ഷേപിച്ച രാധികയ്‌ക്കെതിരെ വടിവേലു രംഗത്ത്

നടികർ സംഘത്തിലെ പോര് മുറുകുന്നു, വിശാലിനെ റെഡ്ഡി എന്നു വിളിച്ച് അധിക്ഷേപിച്ച രാധികയ്‌ക്കെതിരെ വടിവേലു രംഗത്ത്

തമിഴ് താര സംഘടനയായ നടികർ സംഘത്തിലെ തമ്മിൽ തല്ല് മുറുകുന്നതായി റിപ്പോർട്ടുകൾ. നടൻ വിശാലിനെ റെഡ്ഡി എന്നു വിളിച്ച് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രമുഖ ഹാസ്യ താരം വടിവേലുവും ഇപ്പോൾ പോർക്കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രസ്മീറ്റിൽ രാധിക വിശാലിനെ റെഡ്ഡി എന്ന് വിളിച്ചതിനെതിരെ വടിവേലു ശക്തമായി പ്രതികരിച്ചു.

രാധിക ജാതി മത വർഗീയത ഉയർത്തി വോട്ട് പിടിക്കുകയാണെന്ന് വടിവേലു ആരോപിച്ചു. അല്ലെങ്കിൽ പിന്നെന്തിനാണ് വിശാലിനെ റെഡ്ഡി റെഡ്ഡി എന്ന് പലപ്രാവശ്യം വിളിച്ച് ആക്ഷേപിച്ചതെന്നാണ് വടിവേലുവിന്റെ ചോദ്യം.വിശാൽ തനിക്കെതിരെ നിന്നതുകൊണ്ടാണ് നടനെ റെഡ്ഡി എന്ന് വിളിച്ചതെന്നും വടിവേലു പറയുന്നു. ആവർത്തിച്ച് ആവർത്തിച്ച് റെഡ്ഡി റെഡ്ഡി എന്ന ജാതിപ്പേര് വിളിച്ചതിനെയാണ് വടിവേലു വിമർശിക്കുന്നത്.

അഭിനേതാക്കൾക്കിടയിൽ എന്ത് ജാതിയും മതവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉർവശിക്കടുത്തിരുന്നാൽ രാധിക മലയാളിയാകുമോ എന്നും വടിവേലു ആരാഞ്ഞു. രജനികാന്തിനെ എന്നെങ്കിലും ശിവാജി റാവു എന്ന് രാധിക വിളിക്കുമോ എന്നും തമിഴകത്തിന്റെ സൂപ്പർ കൊമേഡിയൻ ചോദിച്ചു.

ശരത്ത് കുമാറും ഭാര്യ രാധിക ശരത്ത് കുമാറും ചിമ്പുവുമൊക്കെ അടങ്ങുന്ന ഭരണപക്ഷത്തിനെതിരെ കമൽ ഹസൻ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്ത് വന്നത് നേരത്തെ വാർത്തയായിരുന്നു.

 

 

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP