Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാസ്യതാരം വിജയ് സായ് തൂങ്ങി മരിച്ചു; രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മുറിയിൽ കയറി വാതിൽ അടച്ച താരം ബെഡ് ഷീറ്റ് കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു: വിവാഹ ബന്ധം തകർന്നതിലെ മാനസിക പ്രയാസമെന്ന് വീട്ടുകാർ

ഹാസ്യതാരം വിജയ് സായ് തൂങ്ങി മരിച്ചു; രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മുറിയിൽ കയറി വാതിൽ അടച്ച താരം ബെഡ് ഷീറ്റ് കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്തു: വിവാഹ ബന്ധം തകർന്നതിലെ മാനസിക പ്രയാസമെന്ന് വീട്ടുകാർ

ഹൈദരാബാദ്: തെലുങ്ക് ഹാസ്യതാരം വിജയ് സായ് (38)തൂങ്ങി മരിച്ചു. ഹൈദരാബാദിലുള്ള സ്വവസതിയിൽ ഇന്നലെ രാവിലെയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടക്ക വിരി കഴുത്തിൽ കുരുക്കിയാണ് ഇയാൾ തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പതിവു പോലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയിൽ കയറി വിജയ് വാതിൽ അടയ്ക്കുകയായിരുന്നെന്ന് ഇയാളുടെ അമ്മ പറയുന്നു. എന്നാൽ ആ സമയത്തൊന്നും മകനെ ദുഃഖിതനായി കാണപ്പെട്ടില്ലെന്നം ഇവർ പറയുന്നു. ഉറങ്ങാൻ പോയതാകാമെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. പിന്നീട് വിളിച്ചിട്ട് വാതിൽ തുറക്കാതായപ്പോൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹബന്ധം തകർന്നയിൽ വിജയ് മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി ജൂബിലി ഹിൽസ് പൊലീസ് അറിയിച്ചു. ഇതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 1992ൽ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗത്ത് വന്നയാളാണ് വിജയ് സായ്. 2013ൽ റിലീസ് ചെയ്ത അമൈലു അബൈലു ആണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP