Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛന്റെ മരണവാർത്ത വാട്സാപ്പിൽ കണ്ടല്ലോ? തന്റെ 'മരണവാർത്ത'യെക്കുറിച്ച് ആദ്യം പറഞ്ഞത് മകൻ; ജീവിച്ചിരിക്കുമ്പോൾ തന്നെ മരണവാർത്ത സ്ഥിരീകരിക്കാൻ വിളിക്കുന്നവരോട് മറുപടി പറയുന്നതലുള്ള ആഹ്ലാദമാണ് തനിക്കിപ്പോൾ: സോഷ്യൽ മീഡിയ 'കൊന്ന' വിജയരാഘവൻ പ്രതികരിക്കുന്നു

അച്ഛന്റെ മരണവാർത്ത വാട്സാപ്പിൽ കണ്ടല്ലോ? തന്റെ 'മരണവാർത്ത'യെക്കുറിച്ച് ആദ്യം പറഞ്ഞത് മകൻ; ജീവിച്ചിരിക്കുമ്പോൾ തന്നെ മരണവാർത്ത സ്ഥിരീകരിക്കാൻ വിളിക്കുന്നവരോട് മറുപടി പറയുന്നതലുള്ള ആഹ്ലാദമാണ് തനിക്കിപ്പോൾ: സോഷ്യൽ മീഡിയ 'കൊന്ന' വിജയരാഘവൻ പ്രതികരിക്കുന്നു

തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന താരങ്ങളെ 'കൊലപ്പെടുത്തുന്നത്' സോഷ്യൽ മീഡിയയുടെ ഒരു പതിവു പരിപാടിയായി മാറിയിട്ടുണ്ട്. ഇത്തരം കള്ളപ്രചരണത്തിന്റെ ഇരകളായത് ജഗതിയും സലിം കുമാറും അടക്കമുള്ളവരണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് നടൻ വിജയരാഘവൻ. ഇന്നലെയാണ് വിജയരാഘവൻ മരിച്ചെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ കള്ളപ്രചരണം നടന്നത്. ഇതോടെ പ്രതികരണവുമായി വിജയരാഘവനും രംഗത്തെത്തി.

താൻ മരിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യം ആദ്യം അറിയിച്ചത് മകനാണെന്ന് നടൻ വിജയരാഘവൻ. അച്ഛന്റെ മരണവാർത്ത വാട്സാപ്പിൽ കണ്ടല്ലോ എന്നാണ് മകൻ ചോദിച്ചതെന്നും വിജയരാഘവൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തന്നെ മരണവാർത്ത സ്ഥിരീകരിക്കാൻ വിളിക്കുന്നവരോട് മറുപടി പറയുന്നതലുള്ള ആഹ്ലാദമാണ് തനിക്കിപ്പോൾ. ഒരു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ ആരോ എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

ഞാൻ ഇന്നലെ അങ്കമാലിയിൽ ഷാഫി ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കോട്ടയത്തെ വീട്ടിലേക്ക് മടങ്ങും വഴി കൊച്ചിയിൽ എന്റെ സഹോദരിയുടെ മകളുടെ വീട്ടിൽ കയറി. അവിടെ വച്ച് മകനാണ് തന്നെ വിളിച്ചതെന്ന് വിജയരാഘവൻ പറയുന്നു. അതിന് ഒരു മിനിറ്റ് മുമ്പ് അവൻ എന്നോട് സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവൻ പേടിച്ചില്ല. എനിക്കും പലരും വാട്‌സാപ്പ് വഴി വാർത്ത അയച്ചു തന്നു.

എന്നെ വാർത്ത ഞെട്ടിച്ചൊന്നുമില്ല, ഞാൻ ഇതിനെ തമാശയായേ കാണുന്നുന്നുള്ളൂ. പരാതി നൽകിയിട്ടില്ല. പരാതി നൽകിയാലും പിടിക്കുമെന്ന് ഉറപ്പില്ല, ഇതിനുമുമ്പും ഇത്തരം കേസുകൾ ഉണ്ടായിട്ട് ആരെയും പിടികൂടിയില്ലല്ലോ? ഇത് രാമലീല എന്ന പുതിയ സിനിമയിലെ ഒരു സീനിന്റെ ചിത്രമാണ്. അതിൽ ഞാൻ മരിച്ചിട്ട് ആംബുലൻസിൽ വിലാപയാത്രയായി ബോഡി കൊണ്ടുപോകുന്ന രംഗമുണ്ട്. സഖാവായിട്ടാണ് അതിൽ അഭിനയിക്കുന്നത്.- വിജയരാഘവൻ പറഞ്ഞത്.

എന്റെ ഡ്രൈവർക്കും ബന്ധുക്കൾക്കുമാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടായത്. സംഭവം സത്യമാണോ എന്നറിയാൻ അവരെയാണ് എല്ലാവരും വിളിച്ചിരുന്നത്. വാർത്ത വ്യാജമാണെന്നറിഞ്ഞതോടെ എല്ലാവരും എന്നെ വിളിക്കാൻ തുടങ്ങി. ഇന്നലെ രാത്രി ഒരു മണി വരെ കോളുകൾ വന്നുകൊണ്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ചോഫ് ചെയ്യുകയായിരുന്നു, വിജയരാഘവൻ പറഞ്ഞു.

നവാഗതനായ അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. 125 കോടി പിന്നിട്ട പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസ് നിർമ്മിക്കുന്ന സിനിമയാണ് രാമലീല. ദിലീപ് നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ ഗോപിയാണ്. സച്ചിയാണ് തിരക്കഥ. പ്രയാഗാ റോസ് മാർട്ടിനാണ് നായിക. തമിഴ് താരം രാധികാ ശരത്കുമാറും ഈ സിനിമയിലെ പ്രധാന കഥാപാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP